ജ്യോതിരാദിത്യ സിന്ധ്യ |Photo:ANI
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്നിരുന്നെങ്കില്‍ മുഖ്യമന്ത്രിയാകേണ്ട ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലെ ബാക്ക് ബെഞ്ചറായി മാറിയെന്ന രാഹുലിന്റെ പരിഹാസത്തിന് മറുപടി നല്‍കി സിന്ധ്യ. താന്‍ കോണ്‍ഗ്രസിനൊപ്പം നിന്നപ്പോള്‍ ഇതേപോലെ രാഹുല്‍ ആശങ്കാകുലനായിരുന്നെങ്കില്‍ സാഹചര്യം മറ്റൊന്നാകുമായിരുന്നുവെന്ന് സിന്ധ്യ തിരിച്ചടിച്ചു.
രാഹുലിന്റെ വിമര്‍ശനം സംബന്ധിച്ച ചോദ്യത്തോട് വാര്‍ത്താ ഏജന്‍സിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിന്ധ്യ ബിജെപിയില്‍ ഒരിക്കലും മുഖ്യമന്ത്രിയാകില്ലെന്നും ഇനി മുഖ്യമന്ത്രിയാകണമെങ്കില്‍ അദ്ദേഹം കോണ്‍ഗ്രസില്‍ തിരിച്ചെത്തേണ്ടി വരുമെന്നും കഴിഞ്ഞ ദിവസം രാഹുല്‍ പറഞ്ഞിരുന്നു.
സിന്ധ്യ കോണ്‍ഗ്രസില്‍ തന്നെ തുടര്‍ന്നിരുന്നെങ്കില്‍ അദ്ദേഹം മുഖ്യമന്ത്രിയാകുമായിരുന്നു. എന്നാലിപ്പോള്‍ അദ്ദേഹം ബിജെപിയിലെ ബാക്ക് ബെഞ്ചറായി മാറി. കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിച്ച് സംഘടന ശക്തിപ്പെടുത്താനുള്ള അവസരം സിന്ധ്യക്കുണ്ടായിരുന്നു. ഒരു ദിവസം മുഖ്യമന്ത്രിയാകുമെന്ന് സിന്ധ്യയോട് താന്‍ പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം മറ്റൊരു വഴി തിരഞ്ഞെടുത്തുവെന്നുമാണ് കോണ്‍ഗ്രസ് യുവജന വിഭാഗം യോഗത്തിനിടെ രാഹുല്‍ വ്യക്തമാക്കിയിരുന്നത്.
19 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നത്. പിന്നാലെ മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാര്‍ താഴെവീഴുകയും ബിജെപി അധികാരത്തിലെത്തുകയും ചെയ്തു.
content highlights: Jyotiraditya Scindia Responds To Rahul Gandhi's "BJP Backbencher" Taunt


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..