-
ഭോപ്പാല്‍: മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുമായുള്ള ഭിന്നതകള്‍ തുടരുന്നതിനിടയില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ ട്വിറ്റര്‍ പ്രൊഫൈലില്‍ ബിജെപിയില്ലെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസുമായുള്ള 18 വര്‍ഷത്തെ ബന്ധം ഉപേക്ഷിട്ട് ഈ വര്‍ഷം മാര്‍ച്ചിലാണ് സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നത്.
എന്നാല്‍ ബിജെപിയുമായി ആഭ്യന്തര പ്രശ്‌നങ്ങളുണ്ടെന്ന അഭ്യൂഹങ്ങള്‍ സിന്ധ്യ തള്ളിക്കളഞ്ഞു. ബിജെപിയുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും ട്വിറ്റര്‍ ബയോ സംബന്ധിച്ച ഊഹാപോഹങ്ങള്‍ അസംബന്ധമാണെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.
'ക്രിക്കറ്റ് പ്രേമി, പൊതുപ്രവര്‍ത്തകന്‍' എന്നതാണ് സിന്ധ്യയുടെ ഇപ്പോഴത്തെ ട്വിറ്റര്‍ ബയോ. സിന്ധ്യ ട്വിറ്റര്‍ പ്രൊഫൈലില്‍ ബിജെപിയെ ചേര്‍ത്തിട്ടില്ലെന്നും ബിജെപി അനുയായികള്‍ ചൂണ്ടിക്കാട്ടുന്നു. സിന്ധ്യയുടെ ട്വിറ്റര്‍ പ്രൊഫൈലിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പ്രധുമാന്‍ സിംഗ് തോമര്‍ പറഞ്ഞു.
നേരത്തെ സിന്ധ്യ ബിജെപിയില്‍ ചേരുന്നതിന് മുമ്പ് തന്റെ ട്വിറ്റര്‍ ബയോയില്‍ നിന്ന് 'കോണ്‍ഗ്രസ്' എന്നത് നീക്കം ചെയ്തിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 11-നാണ് ബിജെപിയില്‍ ചേരാനായി ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടത്. സിന്ധ്യ രാജിവച്ചതിനുശേഷം 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടതോടെയാണ് കമല്‍നാഥ് സര്‍ക്കാരിന്റെ തകര്‍ച്ചയിലേക്ക് നയിച്ചത്. ഇത് മധ്യപ്രദേശില്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വഴിയൊരുക്കി.
Content Highlights: Jyotiraditya Scindia removes BJP from Twitter profile; sparks speculation of rift
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..