രാജിവെച്ച കോൺഗ്രസ് എംഎൽഎമാർ. File Photo
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ 20 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി സമര്‍പ്പിച്ചു. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണ അര്‍പ്പിച്ചാണ് എംഎല്‍എമാരുടെ നീക്കം. ബെംഗളൂരുവില്‍ റിസോര്‍ട്ടിലുള്ള എംഎല്‍എമാര്‍ ഇ-മെയില്‍ വഴിയാണ് മധ്യപ്രദേശ് ഗവര്‍ണര്‍ക്ക് രാജി കത്ത് നല്‍കിയത്. രാജിവെച്ചവരില്‍ ആറ് മന്ത്രിമാരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചിട്ടുണ്ട്.
19 പാര്‍ട്ടി എംഎല്‍എമാര്‍ രാജിവെച്ചതോടെ കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീഴുമെന്ന് ഉറപ്പായി. 230 അംഗ സഭയില്‍ 114 പേരാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. ബിജെപിക്ക് 107 സീറ്റുകളുണ്ട്. എസ്പിക്ക് ഒന്നും ബിഎസ്പിക്ക് രണ്ടും എംഎല്‍എമാരുണ്ട്. നാല് സ്വതന്ത്രരും. സ്വതന്ത്രരില്‍ ചിലരും ഒരു ബിഎസ്പി എംഎല്‍എയും സിന്ധ്യയെ പിന്തുണക്കുന്നവരാണ്. രണ്ട് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സിന്ധ്യ കോണ്‍ഗ്രസ് വിട്ടത്. അദ്ദേഹത്തിന് ബിജെപി രാജ്യസഭാ സീറ്റ് നല്കി മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Jyotiraditya Scindia Quits Congress Along With 20 Madhya Pradesh MLAs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..