Image|ANI
ഡല്‍ഹി: ബിജെപിയില്‍ അംഗത്വമെടുത്തതിനു പിന്നാലെ പ്രധാനമന്ത്രിയേയും ബിജെപി നേതൃത്വത്തേയും പുകഴ്ത്തി ജ്യോതിരാദിത്യ സിന്ധ്യ. ബിജെപിയിലൂടെ രാജ്യത്തെ സേവിക്കാന്‍ അവസരം ലഭിച്ചതിനെ ഭാഗ്യമായി കരുതുന്നുവെന്ന് സിന്ധ്യ പറഞ്ഞു.
ജീവിതത്തെ മാറ്റിമറിച്ച രണ്ട് സംഭവങ്ങളാണ് എനിക്കുണ്ടായിട്ടുള്ളത്. ഒന്ന് അച്ഛന്‍ മാധവ് റാവു സിന്ധ്യയുടെ മരണം, രണ്ടാമത്തേത് അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്നലെ ഞാന്‍ സ്വീകരിച്ച പുതിയ തീരുമാനം.
പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അധ്യക്ഷന്‍ ജെ.പി നഡ്ഡയും എന്നെ അവരുടെ കുടുംബത്തിലേക്ക് ക്ഷണിച്ചു, ഒരു സ്ഥാനം നല്‍കി. അതിന് താന്‍ നന്ദി പറയുന്നു.
പ്രധാനമന്ത്രി മോദിയെപ്പോലെ ജനപിന്തുണ നേടാന്‍ രാജ്യത്ത് മറ്റൊരു സര്‍ക്കാരിനു സാധിച്ചിട്ടില്ല. മെച്ചപ്പെട്ട പ്രവര്‍ത്തനരീതിയാണ് അദ്ദേഹത്തിന്റേത്. പ്രധാനമന്ത്രി മോദിയുടെ കൈകളില്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
കോണ്‍ഗ്രസിനകത്ത് നിന്നുകൊണ്ട് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തത് തനിക്ക് ഏറെ മാനസിക ബുദ്ധിമുട്ടുണ്ടാക്കി. ജനങ്ങളെ സേവിക്കുക എന്നതാണ് എന്റെ ലക്ഷ്യം. ജനങ്ങളെ സേവിക്കുന്നതിനുള്ള ഒരു മാര്‍ഗം രാഷ്ട്രീയ പ്രവര്‍ത്തനമാണ്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് അത് ചെയ്യാന്‍ സാധിക്കില്ല. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച കാലം മുഴുവന്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം കോണ്‍ഗ്രസിനു വേണ്ടി ചെയ്തിട്ടുണ്ട്.
വലിയ പ്രതീക്ഷകളോടെയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. എന്നാല്‍ കഴിഞ്ഞ 18 മാസങ്ങള്‍ കൊണ്ട് ആ പ്രതീക്ഷകളെല്ലാം തകര്‍ന്നുവെന്നും സിന്ധ്യ കുറ്റപ്പെടുത്തി.
Content Highlights: Jyotiraditya Scindia Praises PM Modi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..