നേതൃത്വത്തിന് മുഖം കൊടുക്കാതെ സിന്ധ്യ; പന്നിപ്പനിയെന്ന് ദിഗ്‌വിജയ് സിങ്, ബിജെപിയുടെ ക്ഷണം


-

ഭോപ്പാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി 18 എം.എല്‍.എ.മാര്‍ ബെംഗളൂരുവിലേക്ക് കടന്നതിന് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയുമായി ബന്ധപ്പെടാനാകാതെ പാര്‍ട്ടി നേതൃത്വം. സിന്ധ്യയുടെ നിര്‍ദേശ പ്രകാരമാണ് എംഎല്‍എമാര്‍ ബെംഗളൂരുവിലേക്ക് കടന്നത്.

എന്നാല്‍ അനുരഞ്ജനത്തിനായി പാര്‍ട്ടി തലപ്പത്തുനിന്ന് തിരക്കിട്ട ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും സിന്ധ്യ ചര്‍ച്ചകള്‍ക്ക് തയ്യാറാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. 'തങ്ങള്‍ സിന്ധ്യയെ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ അദ്ദേഹത്തിന് പന്നിപ്പനിയാണെന്ന് പറയുന്നു. അതുക്കൊണ്ട് സംസാരിക്കാന്‍ കഴിയില്ലെന്നാണ് അറിയിച്ചത്' പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.

മധ്യപ്രദേശിലെ വോട്ടര്‍മാരുടെ ഉത്തരവിനെ അവഹേളിക്കുന്നവര്‍ക്ക്‌ ജനങ്ങള്‍ ഉചിതമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ധര്‍മ്മബോധമുള്ള ആളുകള്‍ പാര്‍ട്ടിയില്‍ തുടരുമെന്നും ദിഗ് വിജയ് സിങ് വ്യക്തമാക്കി.

രാജ്യസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോണ്‍ഗ്രസിനുള്ളിലെ പോര് മറനീക്കി പുറത്ത് വന്നിരിക്കുന്നത്. രണ്ടുതവണ മുഖ്യമന്ത്രിയായ ദിഗ്വിജയ് സിങ്ങിന്റെ രാജ്യസഭയിലെ കാലാവധി ഏപ്രിലില്‍ അവസാനിക്കുകയാണ്. ഒഴിവുവരുന്ന ഈ സീറ്റില്‍ ദിഗ്വിജയ് സിങ്ങും പി.സി.സി. അധ്യക്ഷസ്ഥാനം ലഭിക്കാത്തതിനാല്‍ കലാപക്കൊടിയുയര്‍ത്തുന്ന ജ്യോതിരാദിത്യ സിന്ധ്യയും അവകാശവാദമുന്നയിക്കുന്നുണ്ട്.

സ്വതന്ത്രര്‍ (നാല്), ബി.എസ്.പി. (രണ്ട്), എസ്.പി. (ഒന്ന്) എന്നിവയുടെ പിന്തുണയോടെ രണ്ടു രാജ്യസഭാ സീറ്റുകളില്‍ കോണ്‍ഗ്രസിന് വിജയിക്കാനാവും. ദിഗ്വിജയ് സിങ്ങിനും സിന്ധ്യയ്ക്കും ഇതു നല്‍കിയാല്‍ പി.സി.സി. അധ്യക്ഷനും മുഖ്യമന്ത്രിയുമായ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് സീറ്റു ലഭിക്കാതാവും. അതിനാല്‍ പ്രിയങ്കാഗാന്ധിയെ മധ്യപ്രദേശില്‍നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനാണ് കമല്‍നാഥിന്റെ ശ്രമം നടത്തിയിരുന്നു. ഇതിനിടയിലാണ് തന്നെ അനുകൂലിക്കുന്ന എംഎല്‍എമാരെ സിന്ധ്യ ബെംഗളൂരുവിലേക്ക് മാറ്റിയിരിക്കുന്നത്.

ഇതിനിടെ സര്‍ക്കാരിനെ പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടുത്താന്‍ തന്ത്രങ്ങള്‍ പയറ്റുകയാണ് മുഖ്യമന്ത്രി കമല്‍നാഥ്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെ കമല്‍നാഥ് വിളിച്ചു ചേര്‍ത്ത അടിയന്തരയോഗത്തില്‍ പങ്കെടുത്ത 20 മന്ത്രിമാര്‍ രാജിസമര്‍പ്പിച്ചു. ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം നില്‍ക്കുന്ന വിമതരെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണ് കമല്‍നാഥിന്റെ നീക്കമെന്നാണ് സൂചന. 29 അംഗങ്ങളാണ് കമല്‍നാഥ് മന്ത്രിസഭയിലുണ്ടായിരുന്നത്. ഇവരില്‍ യോഗത്തില്‍ പങ്കെടുത്ത ഇരുപതുപേരാണ് രാജിസമര്‍പ്പിച്ചിട്ടുള്ളത്.

അതേ സമയം ജ്യോതിരാദിത്യ സിന്ധ്യയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് നരോത്തം മിശ്ര രംഗത്തെത്തി. സിന്ധ്യ വലിയ നേതാവാണ്. ബിജെപിയിലെ എല്ലാവരും അദ്ദേഹത്തെ സ്വാഗതം ചെയ്യും. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് തങ്ങളുടേതെന്നും നരോത്തം മിശ്ര പ്രതികരിച്ചു.

Content Highlights: Jyotiraditya Scindia Not Speaking, Says Swine Flu- Digvijaya Singh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023

Most Commented