ന്യൂഡല്‍ഹി: ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും മാതാവിനും കോവിഡ് 19 സ്ഥിരീകരിച്ചു. ഇരുവരും ഡല്‍ഹിയിലെ മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രിയില്‍ ചികിത്സയിലാണുള്ളത്. കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ പരിശോധനാഫലം പോസിറ്റീവ് ആയി.  

ചുമയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ നാലു ദിവസമായി ജ്യോതിരാദിത്യ സിന്ധ്യയും മാതാവ് മാധവി രാജെ സിന്ധ്യയും ആശുപത്രിലായിരുന്നു. ഇവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ ബിജെപി വക്താവ് സംബിത് പത്രയും കോവിഡ് ബാധിച്ച് ചികിത്സ തേടിയിരുന്നു. ഇദ്ദേഹം പിന്നീട് രോഗമുക്തിനേടി ആശുപത്രി വിട്ടു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനും ചുമയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയനായിരുന്നു. ഇദ്ദേഹത്തിന്റെ ഫലം ഇതുവരെ വന്നിട്ടില്ല.

Content Highlights: Jyotiraditya Scindia and mother test positive for coronavirus