കോടതിയുടെ പരിഗണനയിലുള്ള കേസുകളിലെ റിപ്പോര്‍ട്ടിങ്: നിയന്ത്രണം കൊണ്ടുവരണം- ജസ്റ്റിസ് പര്‍ഡിവാല


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

പ്രതീകാത്മകചിത്രം

ന്യൂഡല്‍ഹി: കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന സുപ്രധാനമായ കേസുകളുടെ നടപടികള്‍ സാമൂഹിക, ഡിജിറ്റല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിയന്ത്രണം കൊണ്ട് വരണമെന്ന് സുപ്രീംകോടതി ജഡ്ജി ജെ. ബി പര്‍ഡിവാല. ഡിജിറ്റല്‍ മാധ്യമങ്ങളില്‍ നടക്കുന്ന മാധ്യമ വിചാരണ ജുഡീഷ്യല്‍ നടപടികളിലുള്ള ഇടപെടല്‍ ആണ്. ഇക്കാര്യത്തില്‍ പാര്‍ലമെന്റ് നിയന്ത്രണം കൊണ്ട് വരണമെന്നും ജസ്റ്റിസ് പര്‍ഡിവാല ആവശ്യപ്പെട്ടു. ബിജെപി മുന്‍ വക്താവ് നുപൂര്‍ ശര്‍മയ്ക്കെതിരേ കടുത്ത വിമര്‍ശനം ഉന്നയിച്ച സുപ്രീം കോടതി ബെഞ്ചിലെ അംഗമാണ് ജസ്റ്റിസ് ജെ. ബി പര്‍ഡിവാല.

കേസുകളുടെ വിചാരണ നടക്കേണ്ടത് കോടതികളിലാണ്. സാമൂഹിക മാധ്യമങ്ങളിലും, ഡിജിറ്റല്‍ മാധ്യമങ്ങളിലും നടക്കുന്ന വിചാരണ കോടതി നടപടികളിലുള്ള ഇടപെടല്‍ ആണ്. ഇത് ലക്ഷ്മണ രേഖ മറികടക്കുന്ന നടപടിയാണ്. അതിലും പ്രശ്‌നമാകുന്നത് അര്‍ധ സത്യങ്ങള്‍ മാത്രം പറയുന്നു എന്നതാണെന്നും ജസ്റ്റിസ് പര്‍ഡിവാല പറഞ്ഞു.

വിയോജിപ്പുള്ള വിധികളെ വിമര്‍ശിക്കുന്നതിന് പകരം വിധി പറഞ്ഞ ജഡ്ജിയെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രവണത കൂടിവരികയാണ്. നിയമത്തില്‍ എന്താണ് നിഷ്‌കര്‍ഷിക്കുന്നതെന്ന് ആലോചിക്കുന്നതിന് പകരം മാധ്യമങ്ങള്‍ എന്ത് പറയും എന്ന് ജഡ്ജിമാര്‍ ചിന്തിക്കുന്ന അപകടകരമായ അവസ്ഥയിലേക്ക് ഇത് കൊണ്ട് എത്തിച്ചേക്കാം. ഇത് രാജ്യത്തെ ജുഡീഷ്യല്‍ വ്യവസ്ഥയെ സാരമായി ബാധിക്കുമെന്നും ജസ്റ്റിസ് പര്‍ഡിവാല അഭിപ്രായപ്പെട്ടു.

സാമൂഹിക, ഡിജിറ്റല്‍ മാധ്യമങ്ങള്‍ നിയമ വിഷയങ്ങളെ രാഷ്ട്രീയ വിവാദങ്ങളാക്കി മാറ്റുകയാണ്. സിവില്‍ തര്‍ക്കം ആയ അയോധ്യ കേസിനെ രാഷ്ട്രീയ വിഷയമാക്കി ഈ മാധ്യമങ്ങള്‍ മാറ്റിയതായും ജസ്റ്റിസ് പര്‍ഡിവാല ചൂണ്ടിക്കാട്ടി. നിയമ വാഴ്ചയും, ജനങ്ങളുടെ താല്‍പര്യവും ഭിന്നമായ വിധികള്‍ കോടതികളില്‍ നിന്ന് ഉണ്ടാകാറുണ്ടെന്ന് ശബരിമല യുവതി പ്രവേശന വിധി ഉദ്ധരിച്ച് ജസ്റ്റിസ് ജെ ബി പര്‍ഡിവാല പറഞ്ഞു. ജനങ്ങളുടെ താത്പര്യം ഉള്‍കൊള്ളുന്ന വിശുദ്ധ പുസ്തകം ഭരണഘടനയാണ്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് നിയമം നിര്‍മ്മിക്കുന്നത്.

ഭരണഘടനയ്ക്ക് അനുസൃതമായിരിക്കണം നിയമമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ടാമത് ജസ്റ്റിസ് എച്ച് ആര്‍ ഖന്ന അനുസ്മരണ ദേശിയ സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് പര്‍ഡിവാല.

Content Highlights: supreme court, justice pardiwala

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Debina Bonnerjee

2 min

മൂത്ത മകള്‍ക്ക് നാല് മാസം പ്രായം; രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി താരദമ്പതികള്‍

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented