തിരുവനന്തപുരം: അസാധാരണ സംഭവമാണ് സുപ്രീം കോടതിയില്‍ നടന്നതെന്ന് ജസ്റ്റിസ് കെ.ടി.തോമസ് പ്രതികരിച്ചു. സംഭവത്തില്‍ ഫുള്‍കോര്‍ട്ട് വിളിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സുപ്രീം കോടതി ഭരണം കുത്തഴിഞ്ഞതാണെന്ന് താന്‍ കരുതുന്നില്ലെന്ന് കെ.ടി.തോമസ് പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം. പതിവുകള്‍ മാറ്റിവച്ച ജസ്റ്റിസുമാര്‍ മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചത് തന്നെ അസാധാരണമാണ്. സുപ്രീം കോടതിയ്ക്കകത്ത് അധികാരത്തര്‍ക്കങ്ങള്‍ ഉണ്ടാവുന്നത് നല്ല പ്രവണതയല്ല. ഇക്കാര്യത്തില്‍ ആദ്യം പരിഹാരം പറയേണ്ടത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തന്നെയാണെന്നും കെ.ടി.തോമസ് പറഞ്ഞു.

Content highlights: unprecedented move by judges, supreme court of india, justice deepak misra