ന്യൂഡല്‍ഹി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ പൂജാസാധനങ്ങള്‍ വാങ്ങുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കാന്‍ ആറുമാസത്തെ സമയം കൂടി വേണമെന്ന് ജസ്റ്റിസ് കെ.ടി. ശങ്കരന്‍. സുപ്രീം കോടതിയോടാണ് സമയം നീട്ടി നല്‍കണമെന്ന് ജസ്റ്റിസ് ശങ്കരന്‍ ആവശ്യപ്പെട്ടത്. ആവശ്യം നാളെ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. 

ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പൂജാസാധനങ്ങള്‍ വാങ്ങുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കാന്‍ ജസ്റ്റിസ് കെ.ടി. ശങ്കരനെ ചുമതലപ്പെടുത്തിയത്. തങ്ങളുടെ കീഴിലുള്ള 1200-ഓളം ക്ഷേത്രങ്ങളില്‍ പൂജാസാധനങ്ങള്‍ കേന്ദ്രീകൃത സംവിധാനത്തില്‍നിന്ന് വാങ്ങണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആയിരുന്നു സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. 

കേന്ദ്രീകൃത സംവിധാനത്തിലൂടെ പൂജാസാധനങ്ങള്‍ വാങ്ങുക അപ്രായോഗികമായ കാര്യമാണെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഗുണമേന്മയുള്ള പൂജാസാധനങ്ങള്‍ വാങ്ങാന്‍ എന്തൊക്കെ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം എന്നത് സംബന്ധിച്ച മാര്‍ഗരേഖ തയ്യാറാക്കാനാണ് ജസ്റ്റിസ് കെ.ടി. ശങ്കരനെ സുപ്രീം കോടതി ചുമതലപ്പെടുത്തിയിരുന്നത്.

content highlights: justice kt sankaran seeks more time to prepare guidelines to buy pooja material in tdb temples