ജസ്റ്റിസ് കെ.ടി ശങ്കരൻ കേന്ദ്ര നിയമ കമ്മീഷൻ അംഗമായേക്കും


ബി. ബാലഗോപാൽ / മാതൃഭുമി ന്യൂസ് 

ജസ്റ്റിസ് കെ ടി ശങ്കരൻ | ഫോട്ടോ: മാതൃഭൂമി

ന്യൂഡൽഹി: കേരള ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് കെ.ടി ശങ്കരൻ കേന്ദ്ര നിയമ കമ്മീഷൻ അംഗമായേക്കും. കർണാടക ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തിയെ കമ്മീഷന്റെ പുതിയ ചെയർമാനായി നിയമിക്കാനും കേന്ദ്ര സർക്കാർ നടപടി ആരംഭിച്ചു. ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് കേന്ദ്ര നിയമ മന്ത്രാലയ വൃത്തങ്ങൾ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

2005 മുതൽ 2016 വരെ കേരള ഹൈക്കോടതിയിലെ ജഡ്ജി ആയിരുന്നു ജസ്റ്റിസ് കെ.ടി ശങ്കരൻ. അതിന് ശേഷം കേരള ജുഡീഷ്യൽ അക്കാദമി ഡയറക്ടർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്വദേശിയാണ് ജസ്റ്റിസ് ശങ്കരൻ.2021 ഒക്ടോബർ മുതൽ 2022 ജൂലൈ വരെ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു ഋതു രാജ് അവസ്തി. അതിന് മുമ്പ് അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജി ആയിരുന്നു. ഹിജാബ് നിരോധനത്തിന് അനുകൂലമായ വിധി പ്രസ്താവിച്ചത് ചീഫ് ജസ്റ്റിസ് അവസ്തി അധ്യക്ഷനായ ബെഞ്ച് ആയിരുന്നു.

Content Highlights: Justice KT Sankaran may become a member of the Central Law Commission


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented