സുപ്രീം കോടതി | Photo: PTI
ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ അന്വേഷണം ജസ്റ്റിസ് ഡികെ ജയിന് സമിതിയുടെ റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തിലാകരുതെന്ന് സുപ്രീം കോടതി. കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ സിബിഐ സ്വന്തമായി അന്വേഷിച്ച് തെളിവുകള്‍ കണ്ടെത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. കേസിലെ പ്രതികള്‍ക്ക് നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ അധികാരം ഉണ്ടായിരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ഡികെ ജയിന് സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം പുരോഗമിക്കുന്നതെന്ന് സിബി മാത്യൂസ് ഉള്‍പ്പടെയുള്ള പ്രതികളുടെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ സമിതി റിപ്പോര്‍ട്ട് തങ്ങള്‍ക്ക് കൈമാറണമെന്നും പ്രതികള്‍ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ റിപ്പോര്‍ട്ട് കോടതിക്ക് വേണ്ടി തയ്യാറാക്കിയതാണെന്നും അതിനാലാണ് അത് പരസ്യപ്പെടുത്താന്‍ അനുവദിക്കാത്തതെന്നും ജസ്റ്റിസ്മാരായ എഎം ഖാന്‍വില്‍ക്കര്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം പ്രതികള്‍ക്കെതിരെ നടപടി എടുക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ജയിന് സമിതി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങള്‍ ഉള്ളതിനാലാണ് ഗൂഢാലോചന കേസിലെ എഫ്ഐആര്‍ ഇതുവരെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാത്തതെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ എഫ്ഐആര്‍ അപ്ലോഡ് ചെയ്യാന്‍ കോടതി അനുമതി നല്കി. തുടര്‍ന്ന് ഇന്നുതന്നെ എഫ്ഐആര്‍ അപ്ലോഡ് ചെയ്യുമെന്ന് സിബിഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനാല്‍ ജസ്റ്റിസ് ജയിന് സമിതിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. സമിതിയെ നിലനിര്‍ത്തുകയാണെങ്കില്‍ അംഗങ്ങള്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കേണ്ടി വരുമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസ് ജയിന് സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കോടതി നന്ദി രേഖപ്പെടുത്തി.
content highlights: Justice Jain committee report cannot be basis for trial: SC on ISRO espionage case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..