മാധ്യമങ്ങള്‍ക്ക് ബാഹ്യനിയന്ത്രണം പാടില്ല; അവര്‍ സ്വയം നിയന്ത്രിക്കണം; ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍


മാധ്യമങ്ങള്‍ ഇല്ലാതെ ജനാധിപത്യം ഇല്ല. ജനങ്ങളുടെ ശബ്ദമാണ് മാധ്യമങ്ങള്‍. ചില വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും നമ്മുടെ മാധ്യമങ്ങള്‍ ആ ചുമതല മെച്ചപ്പെട്ട രീതിയില്‍ നിര്‍വ്വഹിക്കുന്നുണ്ട്. 

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കോഴിക്കോട് പ്രസ് ക്ലബിന്റെ സുവർണ്ണ ജൂബിലി പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു | Photo: Mathrubhum

കോഴിക്കോട് : മാധ്യമങ്ങള്‍ക്ക് ബാഹ്യ നിയന്ത്രണം പാടില്ലെന്നും മാധ്യമങ്ങള്‍ സ്വയം നിയന്ത്രിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. പല കാര്യങ്ങളും കോടതി അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും കോടതി വിധികള്‍ ജനങ്ങളില്‍ എത്തുന്നതും മാധ്യമങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബിന്റെ സുവര്‍ണ്ണ ജൂബിലി പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങള്‍ ഇല്ലാതെ ജനാധിപത്യം ഇല്ല. ജനങ്ങളുടെ ശബ്ദമാണ് മാധ്യമങ്ങള്‍. ചില വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും നമ്മുടെ മാധ്യമങ്ങള്‍ ആ ചുമതല മെച്ചപ്പെട്ട രീതിയില്‍ നിര്‍വ്വഹിക്കുന്നുണ്ട്.



ന്യായാധിപര്‍ക്ക് ഭരണഘടനാനുസൃതമായി മാത്രമേ പ്രവര്‍ത്തിക്കാനാവൂ. നിയമം ഭരണഘടനാനുസൃതമാണ്. അതിന് കീഴിലാണ് എല്ലാവരും. അതറിഞ്ഞ് നീതി നടപ്പാക്കുകയാണ് ന്യായാധിപന്റെ കര്‍മ്മം. ചില സമയങ്ങളില്‍ നിയമം കൊണ്ട് മാത്രം നീതി നടപ്പാക്കാനാവില്ല ന്യായാധിപന്റെ ഇടപെലുകളും അനിവാര്യമാണ്. ന്യായാധിപരുടെ വിധികള്‍ ജനങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ അത് സമൂഹത്തില്‍ ഒരു ചലനവും ഉണ്ടാക്കില്ല. അതിനാല്‍ കോടതി വിധികള്‍ മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തേണ്ടത് അനിവാര്യമാണ് എന്നും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

മഹാപ്രളയകാലത്ത് മാധ്യമങ്ങള്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഇല്ലാത്ത സമൂഹം സങ്കല്‍പിക്കാനാവില്ല. ഇന്ത്യന്‍ മാധ്യമങ്ങള്‍ ലോകമാധ്യമങ്ങളില്‍ മികച്ചതാണ്. അവര്‍ എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു എന്ന് വ്യക്തമല്ല. മികച്ച മാധ്യമ പ്രവര്‍ത്തകര്‍ രാജ്യത്തിന് മുതല്‍കൂട്ടായുണ്ട്. അവര്‍ കര്‍ത്തവ്യം നടപ്പാക്കുകയാണ് ചെയ്യുന്നത്. മാധ്യമങ്ങള്‍ സ്വയം നിയന്ത്രിക്കുകയാണ് വേണ്ടത് പുറമേ നിന്നുള്ള നിയന്ത്രണങ്ങള്‍ പാടില്ല. അദ്ദേഹം പറഞ്ഞു.

Content Highlights: Justice Devan Ramachandran, Press Club Golden Jubilee


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented