ഡി.വൈ ചന്ദ്രചൂഡിനെ ചീഫ് ജസ്റ്റിസായി നിയമിച്ച് ഉത്തരവിറക്കി; നവംബര്‍ ഒമ്പതിന് സ്ഥാനമേല്‍ക്കും


Justice D Y Chandrachud | Photo: PTI

ന്യൂഡല്‍ഹി: ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെ സൂപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. നവംബര്‍ ഒമ്പതിന് ഡി.വൈ ചന്ദ്രചൂഡ്‌
രാജ്യത്തെ 50-മത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. നിലവിലെ ചീഫ് ജസ്റ്റിസ് യു.യു ലളിത് നവംബര്‍ എട്ടിനാണ് വിരമിക്കുക.

കഴിഞ്ഞ ആഴ്ചയാണ് ഡി.വൈ. ചന്ദ്രചൂഡിനെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിക്കണമെന്ന് യു.യു ലളിത് കേന്ദ്ര നിയമ മന്ത്രാലയത്തിന് ശുപാര്‍ശ കൈമാറിയത്. ചീഫ് ജസ്റ്റിസ് പദവിയില്‍ രണ്ട് വര്‍ഷത്തെ കാലാവധിയാണ് ചന്ദ്രചൂഡിനുണ്ടാവുക. 2024 നവംബര്‍ പത്തിനാണ് അദ്ദേഹം വിരമിക്കുക.



2016 മെയ് 13-നായിരുന്നു ചന്ദ്രചൂഡ്‌ സുപ്രീം കോടതി ജഡ്ജിയായി ചുമതലയേല്‍ക്കുന്നത്. അതിനുമുമ്പ് രണ്ട് വര്‍ഷവും ഏഴ് മാസവും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. 2000 മാര്‍ച്ച് 29-നാണ് അദ്ദേഹം ബോംബൈ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി ചുമതലയേല്‍ക്കുന്നത്. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസാകുന്നതുവരെ ബോംബൈ ഹൈക്കോടതിയിലായിരുന്നു സേവനം. 1998 മുതല്‍ ബോംബൈ ഹൈക്കോടതി ജഡ്ജി ആകുന്നതുവരെ കേന്ദ്ര സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലായിരുന്നു ബിരുദപഠനം. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് നിയമത്തില്‍ ബിരുദം സ്വന്തമാക്കിയത്. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദവും, പിഎച്ച്ഡിയും നേടി.

സുപ്രധാനമായ പല വിധികളും പുറപ്പടുവിച്ച ഭരണഘടനാ ബെഞ്ചില്‍ അംഗമായിരുന്നു ചന്ദ്രചൂഡ്‌. സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി എഴുതിയത് ജസ്റ്റിസ് ചന്ദ്രചൂഡായിരുന്നു. അയോധ്യയിലെ തര്‍ക്ക ഭൂമി കേസ്, ശബരിമല യുവതി പ്രവേശന കേസ് തുടങ്ങിയ വിധികള്‍ പ്രസ്താവിച്ച ബെഞ്ചില്‍ അംഗമായിരുന്നു. ആധാര്‍ ഭരണഘടനാപരമാണെന്ന ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയോട് വിയോജിച്ച് അദ്ദേഹം എഴുതിയ ഭിന്നവിധിയും ശ്രദ്ധേയമായിരുന്നു.

ഡി.വൈ. ചന്ദ്രചൂഡിന്റെ പിതാവ് വൈ.വി. ചന്ദ്രചൂഡ് ഇന്ത്യയുടെ പതിനാറാമത് ചീഫ് ജസ്റ്റിസായിരുന്നു. 1978 ഫെബ്രുവരി 22 മുതല്‍ 1985 ജൂലൈ 11 വരെ ആയിരുന്നു വൈ.വി. ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായിരുന്നത്. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ചീഫ് ജസ്റ്റിസായിരുന്ന വ്യക്തി വൈ.വി. ചന്ദ്രചൂഡ് ആയിരുന്നു.

Content Highlights: justice chandrachud to take oath as 50th CJI on November 9


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented