
Image credit: Facebook
മുംബൈ: പ്രധാനമന്ത്രിയെ പുകഴ്ത്തി ചലച്ചിത്ര താരം ജൂഹി ചൗള. നരേന്ദ്രമോദി എപ്പോഴും രാജ്യത്തിന് ഗുണപ്രദമായ കാര്യങ്ങളെക്കുറിച്ച് മാത്രമാണ് എപ്പോഴും ചിന്തിക്കുന്നതെന്ന് ജൂഹി ചൗള അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം മാത്രമല്ലെന്നും ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും ജൂഹി ചൗള അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്നവരുടെ യോഗത്തില്‍സംസാരിക്കുകയായിരുന്നു അവര്‍.
എന്നാല്‍ യോഗത്തിനിടെ മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ജെ.എന്‍.യുവില്‍ നടന്ന ആക്രമണത്തെക്കുറിച്ച് ജൂഹി ചൗളയോട് ചോദിച്ചു. മാധ്യമപ്രവര്‍ത്തകന്റെ പേരെന്താണെന്നും ഏത് നാട്ടുകാരനാണെന്നുമുള്ള മറുചോദ്യം ഉന്നയിച്ച് ജൂഹി ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു.
വീര്‍ സവര്‍ക്കര്‍ സ്മാരകത്തില്‍ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനായി ബിജെപി സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 200 ഓളം പേര് പങ്കെടുത്ത യോഗത്തോടായി അഞ്ച് വര്‍ഷമായി അവധിയെടുക്കാതെ ജോലി ചെയ്യുന്ന ആളാരാണെന്ന് ജൂഹി ചോദിച്ചു. സദസിലുള്ളവര്‍ മോദി എന്ന് ഉത്തരം നല്കി. ഇത് ശരിയാണെന്ന് വ്യക്തമാക്കിയ ജൂഹി കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു ദിവസം പോലും അവധിയെടുക്കാതെ ജോലി ചെയ്യുന്നയാളാണ് നരേന്ദ്രമാദിയെന്നും. ഒരു ദിവസത്തില്‍ 24 മണിക്കൂറും ജനങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്ന ആളാണ് പ്രധാനമന്ത്രിയെന്നും അഭിപ്രായപ്പെട്ടു.
താന്‍ സംസാരിക്കുന്നത് ഏതെങ്കിലും പാര്‍ട്ടിയെക്കുറിച്ചോ രാഷ്ട്രീയത്തെക്കുറിച്ചോ അല്ല. താന്‍ സംസാരിക്കുന്നത് നരേന്ദ്ര മോദിയെന്ന ഒരേ ഒരു വ്യക്തിയെക്കുറിച്ചാണെന്നും അയാള്‍ രാജ്യത്തിന്റെ നന്മയെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും ജൂഹി ചൗള വ്യക്തമാക്കി. എല്ലാവരും രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്താനായി ഒന്നിച്ചുനില്‍ക്കണമെന്നും ജൂഹി ചൗള അഭിപ്രായപ്പെട്ടു.
Content Highlight: Juhi Chawla praises Modi at CAA support meet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..