ഭയം മൂലം ജഡ്ജിമാര്‍ ജാമ്യം നല്‍കാന്‍ മടിക്കുന്നു; ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്


ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് | Photo: ANI

ന്യൂഡല്‍ഹി: കീഴ്‌ക്കോടതികളിലെ ജഡ്ജിമാര്‍ ഭയം മൂലം ജാമ്യം നല്‍കാന്‍ മടിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ബാര്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഒരു അനുമോദന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കീഴ്‌കോടതികള്‍ ജാമ്യം നല്‍കാന്‍ മടിക്കുന്നതിനാല്‍ മേല്‍ക്കോടതികളില്‍ ജാമ്യാപേക്ഷകള്‍ കുന്നുകൂടുകയാണ്. അത് അവര്‍ കുറ്റകൃത്യം മനസിലാക്കാത്തതുകൊണ്ടല്ല. നീചമായ കുറ്റകൃത്യങ്ങളില്‍ ജാമ്യം നല്‍കിയാല്‍ തങ്ങള്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുമോ എന്ന ഭയം മൂലമാണ്. അദ്ദേഹം പറഞ്ഞു.



കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജുവും ചടങ്ങില്‍ പങ്കെടുത്തിരുന്നു. സ്ഥലമാറ്റത്തിന് വേണ്ടി അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിനെ പോയി കാണുന്നതില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.

സ്ഥലം മാറ്റത്തിന് വേണ്ടി ചില അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിനെ കാണാന്‍ ആഗ്രഹിക്കുന്നതായി ഞാന്‍ അറിഞ്ഞു. ഇത് ഒരുപക്ഷെ ഒറ്റപ്പെട്ട പ്രശ്‌നമാവാം. പക്ഷെ സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കൊളീജിയത്തിന്റെ എല്ലാ തീരുമാനങ്ങളിലും ഇത് ആവര്‍ത്തിക്കപ്പെട്ടാല്‍ ഇതിന്റെ ഗതിയെന്താവും? അതിന്റെ മാനം അടിമുടി മാറും. റിജിജു പറഞ്ഞു.

നവംബര്‍ ഒമ്പതിനാണ് ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസ് ആയി ഡിവൈ ചന്ദ്രചൂഡ് ചുമതലയേറ്റത്. 2024 നവംബര്‍ 10 വരെയാണ് കാലാവധി.

Content Highlights: Judges Reluctant To Grant Bail For Fear Of Being Targeted says chief justice


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented