ന്യൂഡല്‍ഹി:  ഐഎന്‍എക്‌സ് മീഡിയ കേസില്‍ പി.ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുനില്‍ ഗൗര്‍ വിരമിക്കുന്നു. കേസിലെ പരാതിക്കാരനായ ചിദംബരമാണ്‌ ഗൂഢാലോചനയിലെ മുഖ്യകണ്ണിയെന്ന് ജാമ്യം നിഷേധിച്ചുകൊണ്ട് ജഡ്ജി ചൊവ്വാഴ്ച അഭിപ്രായപ്പെട്ടത്‌.

കള്ളപ്പണം വെളുപ്പിക്കലിന്റെ മികച്ച ഉദാഹരണമാണ് കേസ്. അതിനാല്‍ ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും ജഡ്ജി അഭിപായപ്പെട്ടു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മരുമകന്‍ രതുല്‍ പുരിയുടെ കേസും പരിഗണിച്ചത് ജസ്റ്റിസ് സുനില്‍ ഗൗര്‍ തന്നെയായിരുന്നു.

രതുല്‍ പുരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഗൗര്‍ തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളി മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം അറസ്റ്റിലാകുകയും ചെയ്തു. വെള്ളിയാഴ്ചാണ് ഗൗര്‍ വിരമിക്കുക.

Content Highlights: Justice Sunil Gaur also heard  Ratul Puri case