ജീവന് ഭീഷണിയുണ്ടെന്ന് ജയ്പുര്‍ സ്‌ഫോടനക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച ജഡ്ജി


മക്ബൂല്‍ ഭട്ടെന്ന ഭീകരവാദിക്ക് 1984 ല്‍ വധശിക്ഷ വിധിച്ച ജഡ്ജി നീല്‍കണ്ഠ് ഗഞ്ചുവിനെ ഭീകരവാദികള്‍ 1989 ല്‍ വധിച്ച സംഭവം അദ്ദേഹം ഡിജിപിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ന്യൂഡല്‍ഹി: ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി 2008-ലെ ജയ്പുര്‍ സ്‌ഫോടന പരമ്പരക്കേസില്‍ നാല് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച ജഡ്ജി അജയ് കുമാര്‍ ശര്‍മ. തന്റെയും കുടുംബത്തിന്റെയും സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം രാജസ്ഥാന്‍ ഡി.ജി.പിക്ക് കത്തയച്ചു.

സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരവാദികള്‍ തനിക്കെതിരെ പകവീട്ടുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടെന്ന് ഡി.ജി.പിക്കയച്ച കത്തില്‍ വിരമിച്ച ജഡ്ജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍, തന്റെ സുരക്ഷ വെട്ടിക്കുറച്ചതായി ഉദ്യോഗസ്ഥരില്‍നിന്ന് അറിയാന്‍ കഴിഞ്ഞു.

ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുരക്ഷ വര്‍ധിപ്പിക്കണം. മക്ബൂല്‍ ഭട്ടെന്ന ഭീകരവാദിക്ക് 1984-ല്‍ വധശിക്ഷ വിധിച്ച ജഡ്ജി നീല്‍കണ്ഠ് ഗഞ്ചുവിനെ ഭീകരവാദികള്‍ 1989-ല്‍ വധിച്ച സംഭവം അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഐ.എസ്‌.ഐ. ബന്ധമുള്ള ഭീകരവാദികള്‍ക്കാണ് താന്‍ വധശിക്ഷ നല്‍കിയത്. ഭീകര സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ എല്ലായിടത്തും പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌ഫോടന പരമ്പരക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കിയെന്നതിന്റെ പേരിലാണ് താന്‍ ഭീഷണി നേരിടുന്നതെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

2008 മെയ് 13-നാണ് ജയ്പൂരില്‍ സ്‌ഫോടനങ്ങള്‍ നടന്നത്. 80 പേര്‍ മരിക്കുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസിലെ പ്രതികളായ സര്‍വാര്‍ ആസ്മി, മുഹമ്മദ് സെയ്ഫ്, സെയ്ഫുര്‍ റഹ്മാന്‍, സല്‍മാന്‍ എന്നിവര്‍ക്കാണ് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. ഇന്ത്യന്‍ മുജാഹിദീന്‍ ഭീകര സംഘടനയില്‍പ്പെട്ടവര്‍ ആയിരുന്നു ഇവരെല്ലാം.

Content Highlights: Judge who gave death sentence to Jaipur blasts convicts, fears for his life

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented