പ്രതീകാത്മക ചിത്രം | ചിത്രം: ANI
ലഖ്നൗ: ജാര്‍ഖണ്ഡില്‍ ജഡ്ജിയെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലും ജഡ്ജിക്ക് നേരെ വധശ്രമം. ഫത്തേപുര്‍ ജില്ലാസെഷന്‍സ് കോടതിയിലെ അഡീഷണല്‍ ജില്ലാ ജഡ്ജ് മുഹമ്മദ് അഹമ്മദ് ഖാനെയാണ് വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. പ്രയാഗ് രാജില്‍ നിന്ന് ഫത്തേപുരിലേക്ക് മടങ്ങിവരികയായിരുന്ന ജഡ്ജ് മുഹമ്മദ് അഹമ്മദ് ഖാന്റെ വാഹനത്തില്‍ അമിതവേഗതയിലെത്തിയ ഇന്നോവ കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. മുഹമ്മദ് അഹമ്മദ് ഖാന് ഇരുന്ന വശത്തേക്ക് അക്രമി നിരവധി തവണ വാഹനമിടിച്ച് കയറ്റാന്‍ ശ്രമിച്ചതായി ദൃക്സാക്ഷികള്‍ പറയുന്നു.
നിസ്സാര പരിക്കുകളോടെ മുഹമ്മദ് ഖാന് രക്ഷപ്പെട്ടു. മുഹമ്മദ് ഖാന്റെ സുരക്ഷാ ഉദ്യോഗസ്ഥനും അക്രമിക്കും പരിക്കേറ്റിട്ടുണ്ട്. അക്രമിയെ പിന്നീട് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
കോഖ്രാജ് പ്രദേശത്ത് വെച്ചാണ് വധശ്രമമുണ്ടായത്. സംഭവത്തില്‍ ജഡ്ജ് കോഖ്രാജ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇയാളോടിച്ചിരുന്ന കാര്‍ പിടിച്ചെടുക്കുകയും ചെയ്തു. അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Content Highlights: Judge injured in road accident, claims attempt to murder
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..