അമിത് ഷായും ജെ.പി.നഡ്ഡയും (ഫയൽ) |ഫോട്ടോ:PTI
ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷസ്ഥാനത്ത് ജെ.പി.നഡ്ഡ 2024 ജൂണ്‍ വരെ തുടരും. രാജ്യതലസ്ഥാനത്ത് തുടരുന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പാര്‍ട്ടി ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് മുതിര്‍ന്ന നേതാവ് അമിത് ഷാ പറഞ്ഞു.
'രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഏറ്റവും ജനാധിപത്യപരമായി മുന്നോട്ടുപോകുന്നത് ബിജെപിയാണ്. ബൂത്ത് തലം മുതല്‍ പ്രസിഡന്റ് സ്ഥാനംവരെ പാര്‍ട്ടിയുടെ ഭരണഘടന അനുസരിച്ചാണ് ഞങ്ങള്‍ തിരഞ്ഞെടുപ്പ് നടത്തുന്നത്', അമിത് ഷാ പറഞ്ഞു.
2020-ല്‍ അമിത് ഷായില്‍ നിന്നാണ് നഡ്ഡ ബിജെപി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. ഈ മാസത്തോടെ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കേണ്ടതായിരുന്നു. ഈ വര്‍ഷം ഒമ്പത് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നേരിടേണ്ടതുള്ളതിനാല്‍ പാര്‍ട്ടി തലപ്പത്തുള്ള അഴിച്ചുപ്പണി തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് നഡ്ഡയെ നിലനിര്‍ത്താന്‍ എടുത്ത തീരുമാനത്തിന് പിന്നില്‍.
തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന മെമ്പര്‍ഷിപ്പ് യജ്ഞത്തെ കോവിഡ് ബാധിച്ചതിനാല്‍ ബൂത്ത് തലത്തിലുള്ള തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയാത്തത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനെയും ബാധിച്ചുവെന്ന് അമിത് ഷാ പറഞ്ഞു. മഹാമാരി സമയത്ത് പാര്‍ട്ടിയെ നഡ്ഡ മികച്ച രീതിയില്‍ നയിച്ചെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
Content Highlights: JP Nadda’s tenure as BJP president extended till June 2024
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..