Photo: JPNadda|Twitter
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് രാജ്യം പുരോഗതി കൈവരിച്ചുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. അറുപതു വര്‍ഷത്തിന്റെ വിടവാണ് മോദിയുടെ കാര്യക്ഷമതയില്‍ നികത്താനായതെന്ന് ബിജെപിയുടെ വെര്‍ച്വല്‍ ജന്‍സംവാദ് റാലിയില്‍ അദ്ദേഹം പറഞ്ഞു.
കോവിഡ്-19 മഹാമാരിയുടെ കാലത്ത് ലോകത്തെ വലിയ ശക്തികള്‍ പോലും നിസ്സഹായരായി. എന്നാല്‍ പ്രധാനമന്ത്രി മുന്നില്‍ നിന്നുകൊണ്ട് രാജ്യത്തെ നയിച്ചു. ലോക്ക് ഡൗണ്‍ അടക്കമുള്ള ധീരമായ തീരുമാനങ്ങളെടുത്തു. കോവിഡ് 19-ല്‍ നിന്നും രാജ്യത്തെ സംരക്ഷിക്കുന്നതില്‍ നമ്മള്‍ വിജയം കൈവരിച്ചു. അത് നാം എന്നും ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിനെതിരേയും നിശ്ശിത വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. കാര്‍ഗില്‍ യുദ്ധത്തിന്റെ സമയത്ത് നമ്മുടെ സൈനികര്‍ അതിര്‍ത്തിയില്‍ പോരാടുമ്പോള്‍ രാജ്യസഭാസമ്മേളനം ചേരണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. അതുപോലെ കോവിഡ് കാലത്ത് സര്‍വക്ഷി യോഗം വിളിച്ചപ്പോള്‍ അവര്‍ പങ്കെടുത്തില്ല. അവര്‍ ഒരിക്കലും രാജ്യത്തെക്കുറിച്ച് ഓര്‍ക്കുന്നില്ല, രാഷ്ട്രീയത്തെക്കുറിച്ച് മാത്രമേ അവര്‍ എപ്പോഴും ചിന്തിച്ചിരുന്നുള്ളൂവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വിവിധ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകരുമായി സംവദിച്ചുകൊണ്ട് ബിജെപിയുടെ വെര്‍ച്വല്‍ ജന്‍സംവാദ് റാലി പുരോഗമിക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..