റായ്പുര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ മന്ദബുദ്ധിയെന്ന് അധിക്ഷേപിച്ച് ബിജെപി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ. മുമ്പ് പല തവണയും ഇവര്‍ രാഹുലിനെ ആക്ഷേപിക്കുന്ന പ്രസ്താവനകള്‍ നടത്തി വിവാദത്തിലായിട്ടുണ്ട്.

രാഹുല്‍ ഗാന്ധി പല കാര്യങ്ങളും പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, അതിന് ഒരു പ്രായമുണ്ട്. 40 വയസിന് ശേഷവും പഠിക്കാന്‍ കഴിയാത്ത വ്യക്തിയെ വിദ്യാര്‍ഥി എന്ന് വിളിക്കാന്‍ കഴിയില്ല. ഇത്തരക്കാരെ മന്ദബുദ്ധി എന്നാണ് വിളിക്കേണ്ടതെന്നായിരുന്നു സരോജ് പാണ്ഡെയുടെ പരിഹാസം.

കേരളത്തിലെ ആര്‍എസ്എസുകാര്‍ക്കു നേരെ സിപിഎംകാര്‍ കണ്ണുരുട്ടിയാല്‍ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് മുമ്പ് സരോജ് പാണ്ഡെ ഭീഷണിപെടുത്തിയിരുന്നു. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമത്തിന് സിപിഎം പ്രവര്‍ത്തകര്‍ മുതിര്‍ന്നാല്‍ അവരുടെ വീട്ടില്‍ കയറി കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നായിരുന്നു പാണ്ഡെയുടെ ഭീഷണി.

രാഹുല്‍ ഗാന്ധിയെ കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലിയും സ്മൃതി ഇറാനിയും അടുത്തിടെ പരിഹസിച്ചിരുന്നു.