കാണ്‍പുര്‍: അജ്ഞാതരുടെ വെടിയേറ്റ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. 

ഹിന്ദുസ്ഥാന്‍ പത്രത്തില്‍ റിപ്പോര്‍ട്ടറായ നവീന്‍ ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അജ്ഞാതര്‍ നവീനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. കൂടൂതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഒരു മാസത്തിനിടെ രാജ്യത്ത് കൊല്ലപ്പെടുന്ന രണ്ടാമത്തെ മാധ്യമ പ്രവര്‍ത്തകനാണ് നവീന്‍. ത്രിപുരയില്‍ സുദീപ് ദത്ത ഭൗമിക് എന്ന മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ഈ മാസം 22നാണ്.