മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സാം രാജപ്പ അന്തരിച്ചു


Sam Rajappa
സാം രാജപ്പ

ചെന്നൈ: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സാം രാജപ്പ (77) കാനഡയില്‍ മകന്റെ വസതിയില്‍ അന്തരിച്ചു. കൊല്‍ക്കൊത്തയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന 'ദ സ്റ്റേറ്റ്‌സ്മാനി'ല്‍ ദീര്‍ഘകാലം പത്രപ്രവര്‍ത്തകനായിരുന്ന സാം സീനിയര്‍ എഡിറ്ററായാണ് വിരമിച്ചത് . 'ഇന്ത്യാ ടുഡെ', 'ഡെക്കാന്‍ ക്രോണിക്കിള്‍' എന്നിവയിലും പ്രവര്‍ത്തിച്ചു. മാതൃഭൂമി ചെന്നൈ എഡിഷന്‍ തുടങ്ങിയപ്പോള്‍ കണ്‍സള്‍ട്ടന്റ് എഡിറ്ററായിരുന്നു.

അടിയന്തരാവസ്ഥയില്‍ എന്‍ജിനീയറിങ്ങ് കോളേജ് വിദ്യാര്‍ഥി പി. രാജൻ പോലീസ് കസ്റ്റഡിയിൽ മരിച്ച വാര്‍ത്ത ആദ്യമായി ദേശീയ തലത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് സാം രാജപ്പയായിരുന്നു. കന്യാകുമാരി മാര്‍ത്താണ്ഡമാണ് സ്വദേശം.

പരേതയായ ഗ്രെയ്‌സ് ആണ് ഭാര്യ. മക്കള്‍: സഞ്ജയ് (കാനഡ), മനോജ് (ഫിജി).

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented