ജോസ് കെ.മാണി | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: എല്‍ഡിഎഫ് പ്രവേശനം ഉപാധികളില്ലാതെ എന്ന് ആവര്‍ത്തിച്ച് ജോസ് കെ.മാണി. തങ്ങളുടെ വരവില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ഇപ്പോള്‍ നടക്കുന്നത് തദ്ദേശ സ്വയംഭരണ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയാണെന്നും ജോസ് കെ. മാണി പറഞ്ഞു. മറ്റ് സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ വരവില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അപ്പുറത്തുള്ളവരുടെ ആഗ്രങ്ങള്‍ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയില്‍ ഉയര്‍ന്നിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവ് ഇടതുപക്ഷ ജനാധിപത്യമന്നണിക്കുണ്ട്. കൃത്യമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകുമെന്നും ജോസ് കൂട്ടിച്ചേര്‍ത്തു.
സഹോദരി ഭര്‍ത്താവ് എം.പി. ജോസഫ് കോണ്‍ഗ്രസുകാരനാണെന്നും എട്ടൊമ്പത് വര്‍ഷം മുമ്പ് കോണ്‍ഗ്രസ് അംഗത്വം എടുത്തതാണെന്നും പാലായില്‍ മത്സരിക്കുന്നത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ജോസ് കെ. മാണി പറഞ്ഞു.
ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പി.ജെ.ജോസഫിനെ പോയി കണ്ടാല്‍ എവിടെ നിന്നാണ് കൊഴിഞ്ഞുപോക്ക് ഉണ്ടാകുന്നതെന്ന് പി.ജെ. ജോസഫിന്റെ പരാമര്‍ശത്തിന് മറുപടിയായി ജോസ് കെ. മാണി പറഞ്ഞു. നിലപാട് മനസിലാക്കി അളുകള്‍ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. അതിനൊന്നും പബ്ലിസിറ്റി കൊടുക്കുന്നില്ലെന്നും കൊടുത്താല്‍ അതിന് മാത്രമേ സമയം കാണു എന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Jose K Mani-led Kerala Congress (M) faction


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..