Photo | AP
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 22-ന് യു.എസ്. സന്ദര്‍ശിക്കും. യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെയും ഭാര്യ ജില്‍ ബൈഡന്റെയും ക്ഷണപ്രകാരമാണ് യാത്രയെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. ജോ ബൈഡനും ജില്ലും ചേര്‍ന്ന് മോദിക്ക് യു.എസില്‍ വിരുന്നൊരുക്കും. 2021-ലാണ് മോദി ഇതിനുമുന്‍പ് വൈറ്റ് ഹൗസ് സന്ദര്‍ശിച്ചത്.
ഇരുരാജ്യങ്ങളും തമ്മില്‍ ഒട്ടേറെ തലങ്ങളില്‍ തുടരുന്ന സഹകരണം ദൃഢപ്പെടുത്താനും പുതിയ വികസന പദ്ധതികളുടെ ഭാഗമാകാനും ഈ സന്ദര്‍ശനം ഉപകരിക്കും. ടെക്‌നോളജി, വാണിജ്യ-വ്യവസായ ബന്ധങ്ങള്‍ തുടങ്ങിയ മേഖലകളിലെല്ലാമുള്ള ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യാനും ഈ സന്ദര്‍ശനംവഴി സാധിക്കും. ഇന്ത്യ ജി-20 അധ്യക്ഷ സ്ഥാനം വഹിക്കുന്നതിനിടെയാണ് മോദിയുടെ സന്ദര്‍ശനം എന്ന പ്രത്യേകത കൂടി ഇത്തവണത്തെ കൂടിക്കാഴ്ചക്കുണ്ട്.
Content Highlights: joe biden, pm narendra modi, white house, us visit


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..