ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥികളായ ഒമര്‍ ഖാലിദിന്റെയും അനിര്‍ബന്‍ ഭട്ടാചാര്യയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി മാര്‍ച്ച് പതിനെട്ടിലേക്ക് നീട്ടി. 

ജാമ്യ ഹര്‍ജി പരിഗണിക്കവെ വീഡിയോ തെളിവുകള്‍ മാത്രമല്ല പത്ത് വ്യത്യസ്ത വ്യക്തികളുടെ സാക്ഷിമൊഴികളുമുണ്ടെന്ന ഡല്‍ഹി പോലീസിന്റെ വാദത്തെത്തുടര്‍ന്നാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാര്‍ച്ച് പതിനെട്ടിലേക്ക് മാറ്റിയത്. 

ജെ.എന്‍.യുവിലെ ഉന്നതതല കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ 21 വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.