പ്രാദേശിക പാര്‍ട്ടികള്‍ക്ക് രാജ്യവും സംസ്ഥാനവും രണ്ടാമത്തെ പരിഗണന മാത്രം- ജിതിന്‍ പ്രസാദ


ജിതിൻ പ്രസാദ| Photo: PTI

ലഖ്‌നൗ: പ്രാദേശിക പാര്‍ട്ടികള്‍ രാജ്യത്തിന് പ്രാമുഖ്യം കൊടുക്കാറില്ലെന്നും അവര്‍ക്ക് രാജ്യത്തിനായി നല്ലതൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ബി.ജെ.പി. നേതാവ് ജിതിന്‍ പ്രസാദ. ഉത്തര്‍ പ്രദേശില്‍നിന്നുള്ള ജിതിന്‍ പ്രസാദ, കുറച്ചുദിവസം മുന്‍പാണ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. ലഖ്‌നൗവിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രാദേശിക പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം രാജ്യവും സംസ്ഥാനവും അവര്‍ക്ക് രണ്ടാമത്തെ പരിഗണന മാത്രമാണ്. ഈ പാര്‍ട്ടികള്‍ നേതാക്കളെ സൃഷ്ടിക്കാറില്ല. പകരം നേതാക്കളാണ് പാര്‍ട്ടി ഉണ്ടാക്കുന്നത്. പാര്‍ട്ടി ഒരു പ്രത്യേക വ്യക്തിയ്ക്കു ചുറ്റും ഭ്രമണം ചെയ്തുകൊണ്ടിരിക്കും- ജിതിന്‍ പ്രസാദ പറഞ്ഞു.

ഏതെങ്കിലും ഒരു നേതാവിനെ പ്രത്യേകം പരാമര്‍ശിക്കാതെ ആയിരുന്നു പ്രസാദയുടെ വാക്കുകള്‍. എന്നാല്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് നിരന്തരമായി ബി.ജെ.പിക്കെതിരെ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് പ്രസാദയുടെ പരാമര്‍ശം എന്നത് ശ്രദ്ധേയമാണ്.

ബി.ജെ.പിയില്‍ ചേര്‍ന്നതിലുള്ള സന്തോഷവും ജിതിന്‍ പ്രസാദ പങ്കുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തിന് കീഴില്‍ തനിക്ക് ബി.ജെ.പിയില്‍ ചേരാന്‍ അവസരം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

content highlights: jitin prasada hits out at regional parties


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented