ജിഷ കൊലക്കേസ്: അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അമീറുള്‍ ഇസ്ലാം സുപ്രീംകോടതിയില്‍


ബി.ബാലഗോപാല്‍/മാതൃഭൂമി ന്യൂസ് 

അമീറുൾ ഇസ്ലാം (ഫയൽ ചിത്രം) | ഫോട്ടോ: മാതൃഭൂമി

ന്യൂഡല്‍ഹി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട അമീറുല്‍ ഇസ്‌ലാം ജയില്‍ മാറ്റത്തിനായി സുപ്രീംകോടതിയെ സമീപിച്ചു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. അസമിലുള്ള അതിദരിദ്രരായ കുടുംബാംഗങ്ങള്‍ക്ക് തന്നെ കാണാന്‍ കേരളത്തിലേക്ക് എത്താന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

കുടുംബാംഗങ്ങളെ കാണുക എന്ന തന്റെ മൗലികാവകാശം സംരക്ഷിക്കണെമെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ അമീറുള്‍ ഇസ്ലാം ആവശ്യപ്പെട്ടിട്ടുണ്ട്. അടിസ്ഥാന മനുഷ്യാവകാശ പ്രശ്‌നമാണിതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഇതേ അവശ്യമുന്നയിച്ച് അമീറുള്‍ ഇസ്ലാം അസം ഗവര്‍ണറെയും സമീപിച്ചിരുന്നു. എന്നാല്‍ കേരളത്തിന്റെ അധികാര പരിധിയില്‍ വരുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ഇടപെടാന്‍ വിസമ്മതിച്ചിരുന്നു.



2016 ഏപ്രില്‍ 28-നാണ് ജിഷയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജൂലൈ മാസം തമിഴ്നാട്ടിലെ കാഞ്ചീപുരത്തുനിന്നാണ് അമീറുള്‍ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്തത്. അതിക്രമിച്ചു കയറി, മാനഭംഗം ചെയ്തു, കൊലപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. ഇതിനെതിരായ അമീറിന്റെ അപ്പീല്‍ നിലവില്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Content Highlights: Jisha murder case Convict Amirul Islam approach Supreme Court demanding transfer to Assam jail


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented