പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധത്തിനിടെ പഞ്ചാബിലും ഹരിയാണയിലുമായി 1500 മൊബൈല്‍ ടവറുകള്‍ നശിപ്പിക്കപ്പെട്ടുവെന്ന് റിലയന്‍സ് ജിയോ. ഇതിനെതിരെ ജിയോ പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയെ സമീപിച്ചു. പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്നാണ് ജിയോയുടെ ആവശ്യം.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ പഞ്ചാബില്‍ മാത്രം റിലയന്‍സ് ജിയോയുടെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ഉള്ള 1500 ടവറുകള്‍ കര്‍ഷകര്‍ തകര്‍ത്തുവെന്നാണ് റിലയന്‍സ് ജിയോ ആരോപിക്കുന്നു. ടവറുകള്‍ തകര്‍ത്തതിനു പിന്നാലെ സംസ്ഥാനത്ത് ടെലികോം സേവനങ്ങള്‍ വ്യാപകമായി തടസപ്പെട്ടതായും ജിയോ ആരോപിക്കുന്നത്. സംഭവത്തെ അപലപിച്ച് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും രംഗത്തെത്തിയിരുന്നു.
അതേസമയം കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷക പ്രതിഷേധം തുടരുകയാണ്. കര്‍ഷകര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രവുമായുള്ള ഏഴാംവട്ട ചര്‍ച്ചകള്‍ ഇന്ന് നടക്കും. ചര്‍ച്ചയില്‍ സമവായമായില്ലെങ്കില്‍ സമരത്തിന്റെ സ്വഭാവം മാറുമെന്നാണ് കര്‍ഷകസംഘടനകളുടെ മുന്നറിയിപ്പ്.
Content Highlights: Jio to move court against vandalism of mobile towers in Punjab, Haryana
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..