JIO | Photo : REUTERS
മുംബൈ: എയര്‍ടെലിനും വോഡാഫോണ്‍ ഐഡിയക്കും പിന്നാലെ റിലൈന്‍സ് ജിയോയും ടെലികോം താരിഫ് ഉയര്‍ത്തി. പ്രീ പെയ്ഡ് ടെലികോം നിരക്കുകള്‍ 20 ശതമാനം വരെയാണ് വര്‍ധിപ്പിച്ചത്. ഡിസംബര്‍ ഒന്ന് മുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക.
രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ എയര്‍ടെല്‍ വിവിധ പ്ലാനുകളില്‍ 20 മുതല്‍ 25ശതമാനംവരെയാണ് വര്‍ധന വരുത്തിയത്. എയര്‍ടെലിന് പിന്നാലെ വോഡാഫോണ്‍ ഐഡിയ 20-25ശതമാനം വരെ താരിഫ് വര്‍ധിപ്പിച്ചു. ടോപ്പ് അപ്പ് പ്ലാനുകളില്‍ 19-21ശതമാനമാണ് വര്‍ധന വരുത്തിയത്.

Content Highlights: Jio Raises Prepaid Rates By Up To 20% After Airtel, Vodafone Idea
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..