മുഖ്താർ അബ്ബാസ് നഖ്‌വി, രാഹുൽ ഗാന്ധി | Photo: PTI, ANI
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കാലിഫോര്‍ണിയയിലെ പ്രസംഗത്തിന് മറുപടിയുമായി ബി.ജെ.പി. രാഹുല്‍ ഗാന്ധി വിദേശത്തായിരിക്കുമ്പോള്‍ അദ്ദേഹത്തിലേക്ക് ജിന്നയുടെ ആത്മാവ് ആവേശിക്കുമെന്ന് മുതിര്‍ന്ന ബി.ജെ.പി. നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്‌വി വിമര്‍ശിച്ചു.
കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ബി.ജെ.പി. നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിനെ രാഹുല്‍ കടന്നാക്രമിച്ചത്. സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെ കടന്നാക്രമിച്ച് ബി.ജെ.പി. രംഗത്തെത്തിയത്.
രാഹുല്‍ വിദേശത്തു പോകുമ്പോള്‍ ജിന്നയുടെ ആത്മാവോ അല്ലെങ്കില്‍ അല്‍ ഖ്വയ്ദയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുടേത് പോലുള്ള
ചിന്താഗതിയോ അദ്ദേഹത്തിന്റെ ശരീരത്തില്‍ പ്രവേശിക്കും. ഇന്ത്യയില്‍ വന്ന് ഒരു നല്ല ബാധയൊഴിപ്പിക്കലുകാരനില്‍നിന്ന് ബാധയൊഴിപ്പിക്കല്‍ നടത്താന്‍ ഞാന്‍ അദ്ദേഹത്തോട് നിര്‍ദേശിക്കുകയാണ്, നഖ്‌വി പറഞ്ഞു. ഇന്ത്യയെ അപമാനിക്കാന്‍ രാഹുല്‍ കരാര്‍ എടുത്തിരിക്കുകയാണെന്നും കോണ്‍ഗ്രസ് മുസ്‌ലിങ്ങളെ ച്യൂയിങ് ഗം പോലെ ഉപയോഗിച്ചിട്ടുണ്ടെന്നും മുഖ്താര്‍ അബ്ബാസ് നഖ്‌വി കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, ബി.ജെ.പി. ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല തുടങ്ങിയവരും രാഹുലിന്റെ പ്രസംഗത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
Content Highlights: jinnah spirit enters rahul gandhi when he is in abroad says mukhtar abbas naqvi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..