ജിഗ്നേഷ് മേവാനി| ഫയൽ ഫോട്ടോ: പി.ടി.ഐ
ഗുവാഹത്തി: കോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്ന് ജയിലില്‍നിന്ന് പുറത്തിറങ്ങിയ ദളിത് നേതാവും ഗുജറാത്തിലെ എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനിയെ അസം പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ട്വീറ്റുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് മറ്റൊരു കേസില്‍ അദ്ദേഹത്തെ അസമിലെ ബര്‍പെട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോഴത്തെ അറസ്റ്റ് ഏത് കേസിലാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.
ബുധനാഴ്ച രാത്രി 11.30 ഓടെയാണ് അസം പോലീസ് സംഘം അദ്ദേഹത്തിന്റെ ഗുജറാത്തിലെ വസതിയിലെത്തി അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റിന്റെ പേരിലായിരുന്നു അറസ്റ്റ്. കുറ്റകരമായ ഗൂഢാലോചന, മതവികാരം വ്രണപ്പെടുത്തല്‍, സമാധാനാന്തരീക്ഷം തകര്‍ക്കുന്ന തരത്തിലുള്ള പ്രകോപനം തുടങ്ങിയ കുറ്റങ്ങളായിരുന്നു മേവാനിക്കെതിരേ ചുമത്തിയിരുന്നത്.
കൊക്രാഝാര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് മേവാനിക്ക് ഉപാധികളോടെ തിങ്കളാഴ്ച ജാമ്യം അനുവദിച്ചത്. തുടര്‍ന്നായിരുന്നു അദ്ദേഹത്തെ മറ്റൊരു കേസില്‍ വീണ്ടും അറസ്റ്റ് ചെയ്തത്. മേവാനിയെ കൊക്രാഝാര്‍ ജയിലില്‍ വീണ്ടും പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
ഗുജറാത്തിലെ വദ്ഗാം മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. ദളിതുകളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ ജിഗ്‌നേഷ് മേവാനി കഴിഞ്ഞ വര്‍ഷമാണ് കനയ്യ കുമാറിനൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
Content Highlights: Jignesh Mevani Re-Arrested Right After Getting Bail
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..