ജിഗ്നേഷ് മേവാനി | Screengrab: മാതൃഭൂമി ന്യൂസ്
ന്യൂഡല്‍ഹി: അസം പോലീസിന്റെ അറസ്റ്റിനും ജയില്‍വാസത്തിനും ശേഷം ജാമ്യം ലഭിച്ച് ഡല്‍ഹിയിലെത്തിയ കോണ്‍ഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ബിജെപിയ്ക്കുമെതിരെ തുറന്ന പോര് പ്രഖ്യാപിച്ചു. തന്റെ കേസ് പിന്‍വലിക്കണം എന്ന് പറയുന്നില്ല എന്നാല്‍ താന്‍ ഉന്നയിക്കുന്ന മൂന്ന് വിഷയങ്ങളില്‍ ഉടന്‍ തീരുമാനം എടുക്കണം. അല്ലായെങ്കില്‍ ജൂണ്‍ ഒന്നിന് ഗുജറാത്തില്‍ കോണ്‍ഗ്രസ് ബന്ദ് നടത്തുമെന്നും ജിഗ്നേഷ് മേവാനി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
പാട്ടീദാര്‍ സമുദായത്തിനെതിരായ കേസുകള്‍ പിന്‍വലിച്ചപോലെ തന്റെ നിയമസഭാ മണ്ഡലമായ വട്ഗാമിലെ ന്യൂനപക്ഷത്തിന് എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം. 22 ചോദ്യപ്പേപ്പറുകള്‍ ചോര്‍ന്നു. അതില്‍ അന്വേഷണം പ്രഖ്യാപിക്കണം. മുന്ദ്ര തുറമുഖത്തെ 1.75 ലക്ഷം കോടിരൂപയുടെ മയക്കു മരുന്ന് കടത്തില്‍ ഗൗതം അദാനിയുടെ പങ്ക് അന്വേഷിക്കണം എന്നിവയാണ് ജിഗ്നേഷ് മേവാനി ഉന്നയിച്ച മൂന്ന് ആവശ്യങ്ങള്‍.
ഗുജറാത്ത് തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍ക്കണ്ടല്ല തന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി. എതിര്‍പ്പിന്റെ ശബ്ദം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും മേവാനി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മോദീജീ താങ്കള്‍ മനസ്സിലാക്കിക്കോളു, പൂവല്ല തീയാണ്. തലകുനിക്കില്ല എന്ന് വെല്ലുവിളിയോടെ പറഞ്ഞാണ് കോണ്‍ഗ്രസ് ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനം ജിഗ്നേഷ് മേവാനി അവസാനിപ്പിച്ചത്.
Content Highlights: jignesh mevani challenges pm modi in pushpa style
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..