371 കോടിക്ക് വാങ്ങിയ കെട്ടിടം പൊളിച്ച് മലബാര്‍ ഹില്ലില്‍ ആഡംബര വീട്; പൂര്‍ത്തിയാക്കും മുമ്പ് വിയോഗം


രാകേഷ് ജുൻജുൻവാല

മുംബൈ: സമാനതകളില്ലാത്ത ജീവിതമാണ് ഓഹരി രാജവെന്ന് അറിയപ്പെടുന്ന അന്തരിച്ച രാകേഷ് ജുന്‍ജുന്‍വാലയുടേത്. മരണവും കാലാവസ്ഥയും ഇന്‍വെന്ററി മാര്‍ക്കറ്റും ഒരു സ്ത്രീയുടെ കോപം പോലെ മാറുകയും മറയുകയും ചെയ്യുമെന്നും ആര്‍ക്കും പ്രതീക്ഷിക്കാനാവില്ലെന്നും അടുത്തിടെ അദ്ദേഹം ഒരു ചടങ്ങില്‍ പറയുകയുണ്ടായി. ഓഹരി വിപണിയിലെ നേട്ടവും തന്റെ സ്വപ്‌നമായ ആകാശ എയര്‍ വിമാനം പറന്ന് തുടങ്ങിയതിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നതിനിടെ അപ്രതീക്ഷിതമായിരുന്നു ജുന്‍ജുന്‍വാലയുടെ വിയോഗവും.

പ്രകൃതിയുടെ മനോഹരമായ കാഴ്ച ദൃശ്യമാകുന്ന പ്രദേശത്ത് എല്ലാ സൗകര്യങ്ങളോടും കൂടി കുടുംബത്തോടൊപ്പം ജീവിക്കുക എന്നത് ജുന്‍ജുന്‍വാലയുടെ സ്വപ്‌നമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകളെ പോലെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗവും. സ്വപ്‌നം പൂര്‍ണ്ണമായും പൂര്‍ത്തികരിക്കാനാകാതെ അപ്രതീക്ഷിതമായി മരണം അദ്ദേഹത്തെ തേടിയെത്തി.

മുംബൈയിലെ മലബാര്‍ ഹില്ലില്‍ കെട്ടിപ്പൊക്കിയ ഏകദേശം 70,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആഡംബര ഭവനത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. അത് പൂര്‍ത്തിയാകും മുമ്പാണ്‌ ജുന്‍ജുന്‍വാലയുടെ മരണം. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം താത്കാലികമായി ഇങ്ങോട്ടേക്ക് താമസം മാറിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

മുംബൈയിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കിലുള്ള ഇരുനില വീട്ടിലായിരുന്നു അദ്ദേഹം താമസിച്ചുവന്നിരുന്നത്. രാജ്യത്തെ ശതകോടീശ്വരന്‍മാരും പ്രശസ്തരും താമസിക്കുന്ന താമസിക്കുന്ന മേഖലയാണ് മുംബൈയിലെ മലബാര്‍ ഹില്‍. വര്‍ഷങ്ങളുടെ പ്രയത്‌നത്തിനൊടുവിലാണ് ജുന്‍ജുന്‍വാല ഇവിടെ ഒരു ഭവനം കെട്ടിപ്പൊക്കിയത്.

സ്വപ്‌ന ഭവനത്തിനായുള്ള കാത്തിരിപ്പ്

മുംബൈ ബിജെ ഖേര്‍ മാര്‍ഗിലുള്ള രണ്ട് ബഹുരാഷ്ട്ര ബാങ്കുകളുടെ കൈവശമുള്ള 12 ഫ്‌ളാറ്റുകളടങ്ങിയ കെട്ടിടം 371 കോടി രൂപ നല്‍കിയാണ് രാകേഷ് ജുന്‍ജുന്‍ വാലയും ഭാര്യ രേഖ ജുന്‍ജുന്‍വാലയും സ്വന്തമാക്കിയത്. 2013-ല്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കില്‍ നിന്ന് 176 കോടി രൂപയ്ക്ക് ആറ് ഫ്‌ളാറ്റുകള്‍ വാങ്ങി. എച്ച്എസ്ബിസി ബാങ്കിന്റെ കൈവശമായിരുന്ന ബാക്കിയുള്ള ഫ്‌ളാറ്റുകള്‍ വാങ്ങാന്‍ അദ്ദേഹത്തിന് നാല് വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു. 2017ല്‍ 195 കോടി രൂപയ്ക്കാണ് ബാക്കിയുള്ളത് അദ്ദേഹം വാങ്ങിയത്. കെട്ടിടം പൂര്‍ണ്ണമായും കൈവശമാക്കിയ ജുന്‍ജുന്‍വാല അത് പൊളിച്ചുകളഞ്ഞു. അവിടെയാണ് തന്റെ സ്വപ്‌ന ഭവനം അദ്ദേഹം നിര്‍മിച്ചത്.

70,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന ഭവനത്തിന്റെ 12-ാം നിലയാണ് മാസ്റ്റര്‍ ഫ്‌ളോറെന്നാണ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നത്. വലിയൊരു കിടപ്പുമുറി, പ്രത്യേക കുളിമുറി, ഡ്രസ്സിങ് റൂം, സ്വീകരണമുറി എന്നിവ ഉള്‍ക്കൊള്ളുന്ന 12-ാം നില തനിക്കും ഭാര്യക്കും പ്രത്യേകമായി ജുന്‍ജുന്‍വാല നിര്‍മിച്ചെടുത്തതാണ്. 11-ാം നിലയാണ് മക്കള്‍ക്കായി അദ്ദേഹം ഒരുക്കിയിട്ടുള്ളത്. നാലാം നില അതിഥികള്‍ക്ക് ഒരുക്കിയതാണ്. കെട്ടിടത്തില്‍ എല്‍ ആകൃതിയിലുള്ള വലിയൊരു അടുക്കളയുണ്ടാകും. ഒന്നും രണ്ടും മൂന്നും നിലകളില്‍ ഇടത്തരം മുറികളും കുളിമുറികളും സ്റ്റോറേജ് ഏരിയകളും ഉണ്ടായിരിക്കും.

താഴത്തെ നിലയില്‍ മൂന്ന് നിലകളുള്ള ലോബി, തിയേറ്റര്‍, ഫുട്‌ബോള്‍ മൈതാനം എന്നിവ നിര്‍മിക്കാനും പദ്ധതിയുണ്ട്. ഏറ്റവും താഴെയായി പാര്‍ക്കിംഗിനും മറ്റുമായി നീക്കിവച്ചിരിക്കുന്നു. അഞ്ച് പേരടങ്ങുന്ന ഈ കുടുംബത്തിന് ഏഴ് പാര്‍ക്കിംഗ് സ്ലോട്ടുകളാണ് നിര്‍മിക്കുന്നത്.

ജിം,സ്വിമ്മിങ് പൂള്‍,പാര്‍ക്ക്, തോട്ടങ്ങള്‍ ഓപ്പണ്‍ ടെറസ് തുടങ്ങിയ സൗകര്യങ്ങളോടും കൂടിയുള്ളതാണ് ഭവനം.

മുംബൈയിലെ മലബാര്‍ ഹില്ലിലെ റിഡ്ജ്വേ അപ്പാര്‍ട്ട്മെന്റുകളുടെ പ്രധാന ആകര്‍ഷണം മറൈന്‍ ഡ്രൈവിന്റെ വിശാലമായ കാഴ്ചയും സമുദ്രത്തിന് അഭിമുഖമായി തുറന്നിട്ടിരിക്കുന്ന ജനലുകളുമാണ്.

Content Highlights: Jhunjhunwala’s dream home is getting in a position in Malabar Hill


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented