തമിഴ്‌നാട്ടിലും ജാര്‍ഖണ്ഡിലും ജനതാ കര്‍ഫ്യൂ തിങ്കളാഴ്ച പുലര്‍ച്ച വരെ നീട്ടി


Photo courtesy: twitter|@bskarthic

ചെന്നൈ: രാജ്യവ്യാപകമായി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ തമിഴ്‌നാട്ടിലും ജാര്‍ഖണ്ഡിലും നാളെ പുലര്‍ച്ച അഞ്ചു മണിവരെയാക്കി. തമിഴ്‌നാട്, ജാര്‍ഖണ്ഡ് സര്‍ക്കാരുകള്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. അവശ്യസേവനങ്ങളെ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇന്നുരാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പതുവരെ കര്‍ഫ്യൂവിനാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നത്. ഇതിനിടെ കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പല സംസ്ഥാനങ്ങള്‍ പൂര്‍ണ്ണമായും അടച്ചിടല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയില്‍ 144 പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി വി.നാരായണസാമി അറിയിച്ചു.

ജമ്മു കശ്മീരില്‍ മാര്‍ച്ച്് 24-ന് അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 23, 25 തിയതികളില്‍ നേരത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷയില്‍ അഞ്ച് ജില്ലകളും എട്ട് നഗരങ്ങളും മാര്‍ച്ച് 29 വരെ അടച്ചിടാന്‍ തീരുമാനിച്ചു. ഖുര്‍ധ,കട്ടക്, ഗഞ്ജം,കേന്ദ്രപ്പ, അംഗുല്‍ എന്നീ ജില്ലകളാണ് ഇന്നത്തെ ജനതാ കര്‍ഫ്യൂ അവസാനിക്കുന്നതോടെ അടച്ചിടുക. പഞ്ചാബില്‍ മാര്‍ച്ച് 31 വരെ പൂര്‍ണ്ണമായും അടച്ചിടും.

Content Highlights: Jharkhand, Tamil Nadu extend Janta Curfew till 5 am on Monday

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented