റാഞ്ചി: ജാർഖണ്ഡിൽ പത്താം ക്ലാസ്സിലും പ്ലസ് ടുവിലും ഉന്നത വിജയം നേടിയ രണ്ട് വിദ്യാർഥികൾക്ക് കാർ സമ്മാനമായി നൽകി വിദ്യാഭ്യാസമന്ത്രി ജഗർനാഥ് മഹ്തോ. ഓൾട്ടോ കാറാണ് വിദ്യാർഥികൾക്ക് സമ്മാനമായി നൽകിയത്.

മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് കാർ സമ്മാനമായി നൽകുമെന്ന് പരീക്ഷാഫലം പ്രഖ്യാപിച്ചതിന് പിന്നാലെ മന്ത്രി പ്രഖ്യാപിച്ചിരുന്നു. വാഗ്ദാനം ചെയ്തത് പോലെ സമ്മാനങ്ങൾ വിദ്യാർഥികൾക്ക് കൈമാറി.

അടുത്തവർഷം മുതൽ ഉന്നതവിജയം നേടുന്ന വിദ്യാർഥികളുടെ പഠനം ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. തന്റെ മണ്ഡലത്തിലെ പഠനത്തിൽ മിടുക്കരായ വിദ്യാർഥികൾക്ക് എല്ലാ വർഷവും ലാപ്ടോപ്പ് നൽകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights:Jharkhand Govt Gifts Cars To State Toppers Of Class 10 And 12