ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ| Photo: PTI
റാഞ്ചി: ജാര്‍ഖണ്ഡില്‍ ദാരിദ്ര രേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങള്‍ക്കും സബ്‌സിഡി നിരക്കില്‍ ദോത്തി അല്ലെങ്കില്‍ ലുങ്കി, സാരി എന്നിവ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വര്‍ഷത്തില്‍ രണ്ട് തവണ 10 രൂപ നിരക്കിലാണ് ഇവ നല്‍കുക. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുന്ന സംസ്ഥാനത്തെ യോഗ്യരായ എല്ലാ കുടുംബങ്ങള്‍ക്കും അന്ത്യോദയ അന്ന യോജന പ്രകാരം അര്‍ഹരായ കുടുംബങ്ങള്‍ക്കും ആറ് മാസത്തെ ഇടവേളയില്‍ വസ്ത്രങ്ങള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഓഫീസ് അറിയിച്ചു. 10 രൂപ നിരക്കിലാകും വസ്ത്രങ്ങള്‍ വിതരണം ചെയ്യുക.
ഈ സാമ്പത്തിക വര്‍ഷം ഒരു പ്രാവശ്യമായിരിക്കും വസ്ത്രങ്ങള്‍ വിതരണം ചെയ്യുക. അധികാരത്തിലെത്തിയാല്‍ ജനങ്ങള്‍ക്ക് സാരിയും ദോത്തിയും വിതരണം ചെയ്യുമെന്ന് ഭരണകക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച തിരഞ്ഞെടുപ്പ് പ്രചരണ പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു.
Content Highlights: Jharkhand Government To Give Lungi, Dhoti, Saree For ₹ 10 To The Underpriviledged
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..