റാഞ്ചി: ജാര്‍ഖണ്ഡില്‍ പൊതുസ്ഥലങ്ങളില്‍ ഇനി മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഒരു ലക്ഷം രൂപ പിഴയൊടുക്കേണ്ടി വരും. മന്ത്രിസഭ പാസാക്കിയ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഒരു ലക്ഷം രൂപ പിഴയും  ലോക്ഡൗണ്‍ ലംഘിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കും. 

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിയമനടപടികള്‍ ശക്തമാക്കിയിരിക്കുന്നത്. ജാര്‍ഖണ്ഡില്‍ ഇതുവരെ 6159 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 55 പേര്‍ രോഗം ബാധിച്ച് മരിച്ചിട്ടിട്ടുണ്ട്.

Content Highlights: Jharkhand Government imposed Fine of 1 lakh for not wearing masks at public places