ഝാര്‍ഖണ്ഡില്‍ അട്ടിമറി സാധ്യത; ഭരണകക്ഷി എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക്


ഹേമന്ത് സോറൻ |ഫോട്ടോ:PTI

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ ഭാവി തുലാസില്‍ നില്‍ക്കെ ഭരണകക്ഷി എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ തീരുമാനം. ക്വാറി ലൈസന്‍സ് കേസില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെ എം.എല്‍.എ. സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള സാധ്യത നിലനില്‍ക്കെയാണ് നീക്കം. സോറന്റെ പാര്‍ട്ടിയായ ജെഎംഎമ്മിന്റേയും സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റേയും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റും. ഹേമന്ത് സോറന്റെ വസതിയില്‍ ഇന്ന് ചേര്‍ന്ന അടിയന്തര യോഗത്തിലേക്ക് ലഗേജുകളുമായിട്ടാണ് ചില എംഎല്‍എമാര്‍ എത്തിയത്.

ഭരണ മുന്നണിയില്‍ നേരത്തെ തന്നെ വിമത ഭീഷണി നിലനില്‍ക്കുന്നതിനിടയിലാണ് ഹേമന്ത് സോറനെതിരായ നടപടി കൂടി വന്നത്. സാഹചര്യം മുതലെടുത്ത് ബിജെപി ചില കരുനീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്ക് ഝാര്‍ഖണ്ഡ് പോകുന്നത്.

സംസ്ഥാനത്തെ മാറുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ ഭൂരിപക്ഷം നഷ്ടപ്പെടില്ലെന്ന ആത്മവിശ്വാസത്തിലാണെങ്കിലും കൂറുമാറ്റം തടയാന്‍ എം.എല്‍.എമാരെ സുരക്ഷിതരായി മാറ്റിപ്പാര്‍പ്പിക്കുകയാണെന്നാണ് ജെ.എം.എം.-കോണ്‍ഗ്രസ്-ആര്‍.ജെ.ഡി. സഖ്യനേതൃത്വം പറയുന്നത്. കോണ്‍ഗ്രസ് അധികാരത്തിലുള്ള ഛത്തീസ്ഗഢിലേക്കാകും എംഎല്‍എമാരെ മാറ്റുക എന്നാണ് റിപ്പോര്‍ട്ട്. പശ്ചിമ ബംഗാളിലേക്ക് മാറ്റുന്നതും ആലോചനയിലാണ്. അതേ സമയം ഇതിനോടകം ചില ജെഎംഎം എംഎല്‍എമാര്‍ ഛത്തീസ്ഗഢില്‍ എത്തികഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

'എംഎല്‍എമാരെ കൊണ്ടുപോകുന്നതിനായി മൂന്ന് ആഡംബര ബസുകള്‍ റാഞ്ചിയിലെത്തിയിട്ടുണ്ട്. അവര്‍ക്ക് അകമ്പടി വാഹനങ്ങളുമുണ്ടാകും' ഒരു കോണ്‍ഗ്രസ് നേതാവിന്റെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

സോറനെ അയോഗ്യനാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ വസതിയില്‍ മാരത്തണ്‍ ചര്‍ച്ചകളാണ് നടന്നുവരുന്നത്. അതേ സമയം സോറന്റെ അയോഗ്യത ശുപാര്‍ശയില്‍ ഗവര്‍ണറുടെ തീരുമാനം ഇന്നുണ്ടായേക്കും.

ഹേമന്ത് സോറന് മുഖ്യമന്ത്രിയായി തുടരാന്‍ സാധിക്കാതെവന്നാല്‍ സര്‍ക്കാരിന് പുതിയ തലവനെ കണ്ടെത്താനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്‌. അംഗബലം കൂടുതലുള്ള ജെ.എം.എമ്മിന്റെ തന്നെ പ്രതിനിധിയാകും പകരം മുഖ്യമന്ത്രിയാകുക. പദവിയില്‍. മുഖ്യമന്ത്രിക്കസേര സോറന്‍ കുടുംബത്തിനുതന്നെ നല്‍കിയേക്കുമെന്നാണ് വിവരം. മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ഹേമന്ത് സോറന്റെ അച്ഛനുമായ ഷിബു സോറന്‍, അമ്മ റൂപി സോറന്‍, ഭാര്യ കല്പന സോറന്‍ എന്നീ പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഷിബു സോറന്‍ പൊതുസമ്മതനാണെങ്കിലും അനാരോഗ്യം കാരണം സജീവമല്ല. 1997-ല്‍ ബിഹാറില്‍ ലാലുപ്രസാദ് യാദവിന് രാജിവെക്കേണ്ടിവന്നപ്പോള്‍ ഭാര്യ റാബ്രി ദേവി മുഖ്യമന്ത്രിക്കേസരയിലിരുന്നതുപോലെ ഹേമന്ത് സോറന്റെ ഭാര്യ കല്പന പദവിയേറ്റെടുത്തേക്കുമെന്ന പ്രചാരണം ശക്തമാണ്.

നിയമഭയിലെ കണക്കുകള്‍

81 അംഗ സഭയില്‍ 41 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ജെ.എം.എം.(30), കോണ്‍ഗ്രസ്(18), ആര്‍.ജെ.ഡി.(1),എന്‍.സി.പി.(1) എന്നീ കക്ഷികളുള്‍പ്പെടുന്ന ഭരണപക്ഷത്ത് ഇപ്പോള്‍ 50 അംഗങ്ങളുണ്ട്. ബി.ജെ.പി.(26), എ.ജെ.എസ്.യു. പാര്‍ട്ടി(2), സ്വതന്ത്രര്‍ (2),സി.പി.ഐ.-എം.എല്‍.(1) )എന്നിങ്ങനെയാണ് മറ്റ് അംഗങ്ങള്‍.

Content Highlights: Jharkhand Crisis, Team Soren Plans To Move MLAs,resorts


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented