-
റാഞ്ചി: കോവിഡ് സ്ഥിരീകരിച്ച മന്ത്രിയുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ക്വാറന്റീനില്‍ പ്രവേശിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ എല്ലാ ജീവനക്കാരോടും ഉദ്യോഗസ്ഥരോടും നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള പ്രവേശനത്തിനും വിലക്കേര്‍പ്പെടുത്തി.
സംസ്ഥാനത്തെ കുടിവെള്ള-ശുചീകരണ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായ മിതിലേഷ് താക്കൂറിന് ബുധനാഴ്ചയാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് മന്ത്രി ചികിത്സയിലുള്ളത്.
ജാര്‍ഖണ്ഡില്‍ ഇതുവരെ 2996 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2104 പേര്‍ രോഗമുക്തി നേടി. 22 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
Content Highlights: Jharkhand CM Hemant Soren has placed himself under home quarantine
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..