ഝാര്‍ഖണ്ഡ്: ഹേമന്ത് സോറന്‍ വീണാല്‍ ഭാര്യ വരുമോ? അഭ്യൂഹങ്ങളേറെ


ഹേമന്ദ് സോറനും ഭാര്യ കല്പനയും | File Photo - PTI

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡില്‍ രാഷ്ട്രീയനാടകം തുടരുന്നതിനിടെ അടുത്ത മുഖ്യമന്ത്രിയാരാകുമെന്ന ചര്‍ച്ചകള്‍ കത്തിക്കയറുന്നു. ഹേമന്ത് സോറന് മുഖ്യമന്ത്രിയായി തുടരാന്‍ സാധിക്കാതെവന്നാല്‍ സര്‍ക്കാരിന് പുതിയ മുഖം കണ്ടെത്തണം. അംഗബലം കൂടുതലുള്ള ജെ.എം.എമ്മിന്റെതന്നെ പ്രതിനിധിയാകും പദവിയില്‍. മുഖ്യമന്ത്രിക്കസേര സോറന്‍ കുടുംബത്തിനുതന്നെ നല്‍കിയേക്കുമെന്നാണ് വിവരം. മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ഹേമന്ത് സോറന്റെ അച്ഛനുമായ ഷിബു സോറന്‍, അമ്മ റൂപി സോറന്‍, ഭാര്യ കല്പന സോറന്‍ എന്നീ പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഷിബു സോറന്‍ പൊതുസമ്മതനാണെങ്കിലും അനാരോഗ്യം കാരണം സജീവമല്ല. 1997-ല്‍ ബിഹാറില്‍ ലാലുപ്രസാദ് യാദവിന് രാജിവെക്കേണ്ടിവന്നപ്പോള്‍ ഭാര്യ റാബ്രി ദേവി മുഖ്യമന്ത്രിക്കേസരയിലിരുന്നതുപോലെ ഹേമന്ത് സോറന്റെ ഭാര്യ കല്പന പദവിയേറ്റെടുത്തേക്കുമെന്ന പ്രചാരണം ശക്തമാണ്.

രാഷ്ട്രീയത്തില്‍ പുതുമുഖമാണെങ്കിലും ഹേമന്തുമായി ബന്ധപ്പെട്ട് പല വിവാദങ്ങളിലും കല്പനയുടെ പേരുമുള്‍പ്പെട്ടിരുന്നു. ഇക്കാര്യവും, കല്പനയുടെ കുടുംബവേരുകള്‍ ഒഡിഷയിലാണെന്നതും ഉയര്‍ത്തിക്കാട്ടി ബി.ജെ.പി. ഇതിനകം പ്രതിരോധമുയര്‍ത്തിയിട്ടുണ്ട്. എസ്.ടി. വിഭാഗത്തില്‍നിന്നുള്ളയാള്‍ മുഖ്യമന്ത്രിയാകണമെന്ന വാദമുയരുമ്പോള്‍ മന്ത്രിമാരായ ചമ്പയി സോറന്‍, ജോബ മാഛി എന്നിവരും ജെ.എം.എമ്മിന്റെ പരിഗണനയിലുണ്ട്.മാറാന്‍ സോറന്‍

ക്വാറി ലൈസന്‍സ് കേസില്‍ എം.എല്‍.എ. സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള സാധ്യത നിലനില്‍ക്കെ ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിപദത്തില്‍നിന്നു തത്കാലം മാറി നില്‍ക്കാനൊരുങ്ങി ജെ.എം.എം. നേതാവ് ഹേമന്ത് സോറന്‍. അടുത്തഘട്ട നീക്കങ്ങള്‍ ആസൂത്രണംചെയ്യാന്‍ വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ വസതിയില്‍ ജെ.എം.എം., കോണ്‍ഗ്രസ് സഖ്യ എം.എല്‍.എമാര്‍ നിര്‍ണായക യോഗംചേര്‍ന്നു. അയോഗ്യത പ്രതീക്ഷിച്ചുതന്നെ മുന്നോട്ടുപോകാമെന്നും സര്‍ക്കാര്‍ വീഴുന്ന സാഹചര്യം ഇപ്പോഴില്ലെന്നുമാണ് നേതാക്കളുടെ വിലയിരുത്തല്‍. സോറന് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറേണ്ടി വന്നാലുള്ള സാഹചര്യവും ചര്‍ച്ചചെയ്തു. ഗവര്‍ണറുടെ തീരുമാനത്തെ നിയമവഴിയില്‍ കോടതിയില്‍ നേരിടുന്നതടക്കമുള്ള സാധ്യതകള്‍ പരിഗണിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ റിപ്പോര്‍ട്ട് വ്യാഴാഴ്ച തന്നെ ഗവര്‍ണറുടെ പക്കലെത്തിയെങ്കിലും വെള്ളിയാഴ്ച രാത്രിവരെ അയോഗ്യത സംബന്ധിച്ച് രാജ്ഭവനില്‍നിന്ന് ഔദ്യോഗിക അറിയിപ്പു വന്നിട്ടില്ല. ക്വാറി ലൈസന്‍സ് നേടിയതിന്റെ പേരില്‍ ജനപ്രതിനിധിനിയമപ്രകാരം ഹേമന്ത് സോറനെ എം.എല്‍.എ. സ്ഥാനത്തുനിന്ന് അയോഗ്യനാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍, അദ്ദേഹത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുന്നതുപോലെ കടുത്ത നടപടികള്‍ നിര്‍ദേശിച്ചിട്ടെല്ലെന്നാണ് സൂചന.

അതേസമയം, ഗവര്‍ണറുടെ തീരുമാനം എന്തായാലും അതു തങ്ങള്‍ക്കു ഗുണമാകുമെന്നാണ് ബി.ജെ.പി. നേതാക്കള്‍ പറയുന്നത്. നിയമസഭ പിരിച്ചുവിടണമെന്നും വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

81 അംഗ സഭയില്‍ 41 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ജെ.എം.എം.(30), കോണ്‍ഗ്രസ്(18), ആര്‍.ജെ.ഡി.(1),എന്‍.സി.പി.(1) എന്നീ കക്ഷികളുള്‍പ്പെടുന്ന ഭരണപക്ഷത്ത് ഇപ്പോള്‍ 50 അംഗങ്ങളുണ്ട്. ബി.ജെ.പി.(26), എ.ജെ.എസ്.യു. പാര്‍ട്ടി(2), സ്വതന്ത്രര്‍ (2),സി.പി.ഐ.-എം.എല്‍.(1) )എന്നിങ്ങനെയാണ് മറ്റ് അംഗങ്ങള്‍.

Content Highlights: Jharkhand cm hemant soran political crisis


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented