'കേന്ദ്ര ഏജന്‍സികളെ ഭയമില്ല, തെറ്റുകാരനെങ്കില്‍ അറസ്റ്റ് ചെയ്യൂ'; ഇ.ഡിക്കുമുന്നില്‍ ഹാജരാകാതെ സോറന്‍


ഹേമന്ത് സോറൻ |ഫോട്ടോ:PTI

റാഞ്ചി: താന്‍ തെറ്റുകാരനാണെങ്കില്‍ ചോദ്യംചെയ്യാതെ അറസ്റ്റ് ചെയ്യാന്‍ വെല്ലുവിളിച്ച്‌ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. കല്‍ക്കരി ഖനന കുംഭകോണവുമായി ബന്ധപ്പെട്ട് സോറനെ ചോദ്യം ചെയ്യാന്‍ ഇ.ഡി വിളിപ്പിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വെല്ലുവിളി. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച റാഞ്ചി ഓഫീസില്‍ ഹാജരാകുവാന്‍ ഇ.ഡി ആവശ്യപ്പെട്ടെങ്കിലും സോറന്‍ ഹാജരായില്ല.

ഇ.ഡിയെയും സി.ബി.ഐയെയും തനിക്ക് ഭയമില്ല. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പി ശ്രമങ്ങളെ ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ കബളിപ്പിച്ച ബിസിനസ്സുകാരനെ രാജ്യംവിടാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായിച്ചുവെന്നും കുറ്റപ്പെടുത്തി. സമൂഹത്തിനുവേണ്ടി തങ്ങള്‍ ചെയ്യുന്ന മാതൃകാപരമായ കാര്യങ്ങള്‍ എതിരാളികളെ അസ്വസ്ഥരാക്കുന്നുണ്ടെന്നും ഗൂഢാലോചനകള്‍ക്കുള്ള മറുപടി ജനങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.



നിരന്തരമായി തന്നെ വേട്ടയാടുന്നത് പിന്നോക്കക്കാരുടെ അവകാശങ്ങളെ തകര്‍ക്കുവാന്‍ വേണ്ടിയാണെന്ന് തിങ്കളാഴ്ച സോറന്‍ ട്വീറ്റ് ചെയ്തിരുന്നു. പൂര്‍വ്വികര്‍ പോരാടാനാണ് തങ്ങളെ പഠിപ്പിച്ചതെന്നും തോറ്റു കൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അഴിമതി പുറത്തുവന്ന സാഹചര്യത്തിലുള്ള ദേഷ്യമാണ് സോറന്റേതെന്ന് ബി.ജെ.പി പ്രതികരിച്ചു. സോറന്റെ സഹായി പങ്കജ് മിശ്ര അടക്കം മൂന്നു പേരെ ഇ.ഡി കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ അക്കൗണ്ടില്‍ നിന്നും 11.38 കോടി രൂപയും വീട്ടില്‍ നിന്നും കണക്കില്‍പ്പെടാത്ത 5.34 കോടി രൂപയും പിടിച്ചെടുത്തു. മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് സോറന്റെ പ്രസ് അഡൈ്വസര്‍ അഭിഷേക് പ്രസാദിനെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു.

അധികാരത്തിലിരിക്കെ ഖനനത്തിനുള്ള പാട്ടം സോറന്‍ തനിക്കുതന്നെ അനുവദിച്ചെന്ന ബി.ജെ.പിയുടെ ആരോപണം തെളിയിക്കപ്പെട്ടാല്‍ എം.എല്‍.എ സ്ഥാനത്തുനിന്ന് സോറന്‍ അയോഗ്യനാക്കപ്പെടും. സോറനെതിരേ നടപടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗവര്‍ണര്‍ രമേഷ് ബായിസിക്ക് ശുപാർശന നല്‍കിയിരുന്നു. എന്നാല്‍, ഇതുവരെ ഗവർണർ നടപടിയിലേക്ക് നീങ്ങിയിട്ടില്ല.

Content Highlights: Jharkhand Chief Minister Skips Summons: "Arrest Me If You Can, Not Afraid" Jharkhand


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented