'രാജ്ഭവനില്‍നിന്ന് വിവരം ചോരുന്നു, അയോഗ്യതയില്‍ വ്യക്തതവേണം'; ഝാര്‍ഖണ്ഡ് MLAമാര്‍ ഗവര്‍ണറെക്കണ്ടു


ക്വാറി ലൈസന്‍സ് കേസില്‍ ഹേമന്ത് സോറനെ എം.എല്‍.എ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

ഹേമന്ത് സോറൻ

ന്യൂഡല്‍ഹി:ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് വിവരങ്ങള്‍ ചോരുന്നുവെന്നും ഇത് അനിശ്ചിതത്വമുണ്ടാക്കുമെന്നും ഝാര്‍ഖണ്ഡിലെ ഭരണപക്ഷ എം.എല്‍.എമാര്‍. ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയായി തുടരണോയെന്ന് ഉടന്‍ വ്യക്തമാക്കണമെന്നും അനിശ്ചിതത്വം നീക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രതിസന്ധിക്കിടെ രാജ്ഭവനില്‍ ഗവര്‍ണര്‍ രമേഷ് ഭായിസിനെ കണ്ട ശേഷം നല്‍കിയ കത്തിലാണ് എം.എല്‍.എമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ക്വാറി ലൈസന്‍സ് കേസില്‍ ഹേമന്ത് സോറനെ എം.എല്‍.എ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഗവര്‍ണര്‍ തീരുമാനം പറഞ്ഞിരുന്നില്ല. ഇത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ പ്രതിസന്ധിക്കും വഴിവെച്ചിരുന്നു. തുടര്‍ന്നാണ് എം.എല്‍.എമാര്‍ ഗവര്‍ണറെ കാണാനെത്തിയത്.

ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് വിവരങ്ങള്‍ ചോരുന്നത് സംസ്ഥാനത്തെ അനിശ്ചിതത്വത്തിലേക്കും ആശങ്കയിലേക്കും കൊണ്ടെത്തിച്ചു. അത് സര്‍ക്കാരിനേയും ഭരണനിര്‍വഹണത്തേയും ബാധിച്ചു. തെറ്റായ വ്യാഖ്യാനങ്ങളുണ്ടാവുന്നു. ഇത് രാഷ്ട്രീയ പ്രതിസന്ധിയിലേക്കും ജനാധിപത്യ മാര്‍ഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഹേമന്ത് സോറന്‍ സര്‍ക്കാരിനെ അസ്ഥിരമാക്കുന്നതിലേക്കും ശ്രമങ്ങള്‍ നടക്കുന്നതായും എം.എല്‍.എമാര്‍ കത്തില്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയെ അയോഗ്യനാക്കിയാല്‍ പോലും അത് സര്‍ക്കാരിനെ ബാധിക്കില്ല. കാരണം സഖ്യസര്‍ക്കാരിന് ആവശ്യത്തിന് ഭൂരുപക്ഷമുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും അങ്ങനെയൊരു നിര്‍ദേശം ലഭിച്ചിട്ടുണ്ടെങ്കില്‍ ഗവര്‍ണര്‍ തീരുമാനം വ്യക്തമാക്കണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.

എം.എല്‍.എമാര്‍ ഉന്നയിച്ച ചോര്‍ച്ച ഗവര്‍ണര്‍ നിസരിച്ചുവെന്നും രണ്ട് ദിവസത്തിനുള്ളില്‍ നിലവിലെ വിഷയത്തില്‍ തീരുമാനം വ്യക്തമാക്കാമെന്നും ഗവര്‍ണര്‍ അറിയിച്ചതായി കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ബന്ധു തീക്കെ പറഞ്ഞു. മുഖ്യമന്ത്രി രാജിവെക്കില്ലെന്നും ബന്ധു തീക്കെ വ്യക്തമാക്കി.

81 അംഗ സഭയില്‍ 41 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ജെ.എം.എം.(30), കോണ്‍ഗ്രസ്(18), ആര്‍.ജെ.ഡി.(1),എന്‍.സി.പി.(1) എന്നീ കക്ഷികളുള്‍പ്പെടുന്ന ഭരണപക്ഷത്ത് ഇപ്പോള്‍ 50 അംഗങ്ങളുണ്ട്. ബി.ജെ.പി.(26), എ.ജെ.എസ്.യു. പാര്‍ട്ടി(2), സ്വതന്ത്രര്‍ (2),സി.പി.ഐ.-എം.എല്‍.(1) )എന്നിങ്ങനെയാണ് മറ്റ് അംഗങ്ങള്‍.


Content Highlights: Jharkhand Alliance Leaders Say Leaks From Governor's Office Creating Chaos


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented