ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം 1.2 കോടി വിലമതിക്കുന്ന കാറുകളും ബൈക്കുകളും, കൈയടിനേടി ജുവലറി ഉടമ


ദീപാവലി സമ്മാനം കൈമാറുന്ന ചടങ്ങിൽ നിന്ന് | photo: ANI

ചെന്നൈ: ദീപാവലിയോടനുബന്ധിച്ച് ജീവനക്കാരെയെല്ലാം വില കൂടിയ സമ്മാനങ്ങള്‍ നല്‍കി ഞെട്ടിച്ച് ചെന്നൈയിലെ ഒരു ജുവലറി ഉടമ. 1.2 കോടി വിലമതിക്കുന്ന കാറുകളും ബൈക്കുകളുമാണ് ജയന്തി ലാല്‍ ചയന്തി എന്നയാള്‍ സഹപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും സമ്മാനമായി നല്‍കിയത്. കടയുമയുടെ ഈ അപ്രതീക്ഷിത തീരുമാനത്തില്‍ അമ്പരന്നിരിക്കുകയാണ് ജീവനക്കാരും അവരുടെ കുടുംബവും.

'എല്ലാവരുടെയും ജോലിയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ സമ്മാനം. എന്റെ ബിസിനസിലെ എല്ലാ ഉയര്‍ച്ചയിലും താഴ്ചയിലും ഇവര്‍ എന്നോടൊപ്പമുണ്ടായിരുന്നു. ബിസിനസില്‍ നിന്ന് ലാഭം നേടാന്‍ ഇവര്‍ എന്നെ സഹായിച്ചു. ഇവര്‍ എന്റെ ജോലിക്കാര്‍ മാത്രമല്ല, കുടുംബം കൂടിയാണ്. ഇത്തരം സര്‍പ്രൈസുകള്‍ നല്‍കിക്കൊണ്ട് എനിക്ക് ഇവരെ കുടുംബാംഗങ്ങളെപ്പോലെ നോക്കണം. ഇവര്‍ക്കെല്ലാം സമ്മാനം നല്‍കിയതിന് ശേഷം ഞാന്‍ വളരെയധികം സന്തുഷ്ടനാണ്. എല്ലാ ഉടമകളും തങ്ങളുടെ ജീവനക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സമ്മാനങ്ങള്‍ നല്‍കി ആദരിക്കണം', ജയന്തിലാല്‍ പറഞ്ഞു.10 കാറുകളും 20 ബൈക്കുകളുമാണ് ജയന്തി ലാല്‍ ജീവനക്കാര്‍ക്ക് നല്‍കിയത്. കടയുടമയ്ക്ക് ജീവനക്കാരോടുള്ള സ്‌നേഹം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

Content Highlights: Jewellery shop owner gifts cars and bikes to staff for diwali


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented