ദുബായ് മെട്രോ |ഫോട്ടോ:AP
ന്യൂഡല്‍ഹി: ഇന്ത്യന്‍ മെട്രോ സ്‌റ്റേഷനുകളുടെ നിര്‍മാണ രീതിയെ കുറ്റപ്പെടുത്തി ട്വീറ്റിട്ട ജെറ്റ് എയര്‍വേയ്‌സ് സി.ഇ.ഒ.യ്ക്ക് ട്വിറ്ററില്‍ പൊങ്കാല. ജെറ്റ് എയര്‍വേയ്‌സ് സി.ഇ.ഒ. ആയ സഞ്ജീവ് കപൂറാണ് ഇന്ത്യന്‍ മെട്രോ സ്‌റ്റേഷനുകളുടെ സൗന്ദര്യശാസ്ത്രത്തെയും വാസ്തുവിദ്യയെയും ദുബായ് മെട്രോ സ്‌റ്റേഷനുമായി താരതമ്യപ്പെടുത്തി വിലയിരുത്തിയത്.
ഇന്ത്യയിലേത് കലാബോധമില്ലാതെ നിര്‍മിച്ച കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഇതോടെ കമന്റ് ബോക്‌സില്‍ നിരവധി ഇന്ത്യക്കാര്‍ പൊങ്കാലയുമായെത്തി. ദുബായ്, ബെംഗളൂരു മെട്രോ സ്‌റ്റേഷനുകളുടെ ചിത്രങ്ങള്‍ സഹിതം പങ്കുവെച്ചാണ് വിമര്‍ശനം നടത്തിയത്. ദുബായുടേത് പത്തുവര്‍ഷം മുന്‍പെങ്കിലും നിര്‍മിച്ചതാണെന്നും ട്വീറ്റില്‍ പറയുന്നു. ട്വീറ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
ബെംഗളൂരു, ഗുഡ്ഗാവ്, കൊല്‍ക്കത്ത മെട്രോ സ്‌റ്റേഷനുകളെ ഉദ്ധരിച്ചുകൊണ്ടാണ് സഞ്ജീവ് കപൂറിന്റെ ട്വീറ്റ് ആരംഭിക്കുന്നത്. ഏറെ കാത്തിരുന്ന വൈറ്റ്ഫീല്‍ഡ് - കെ.ആര്‍. പുരം മെട്രോ റൂട്ടിന്റെ (പര്‍പ്പിള്‍ ലൈന്‍) ഉദ്ഘാടനത്തിന്റെ പശ്ചാത്തലത്തിലാണ് ബെംഗളൂരു മെട്രോയുടെ പേര് പരാമര്‍ശിച്ചുള്ള സഞ്ജീവ് കപൂറിന്റെ ട്വീറ്റ്. 13 കിലോമീറ്റര്‍ നീളമുള്ള പാത മാര്‍ച്ച് 25-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തേക്കും.
കഴിഞ്ഞ മാസം വോഡഫോണ്‍ ഐഡിയയുടെ നെറ്റ്വര്‍ക്ക് കവറേജ് പ്രശ്‌നം പറഞ്ഞും സഞ്ജീവ് കപൂര്‍ രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സിം മാറ്റാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: jet airways ceos comparison of indian and dubai metro stations angers internet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..