രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് ജെ.ഡി.യു. 


ബി. ബാലഗോപാല്‍| മാതൃഭൂമി ന്യൂസ്

ദ്രൗപദി മുർമു| Photo: PTI

ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മു വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ജനതാള്‍ യുണൈറ്റഡ് ദ്രൗപദിയുടെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണച്ച് രംഗത്തെത്തി. ജെ.ഡി.യു. നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറാണ് പിന്തുണ പ്രഖ്യാപിച്ചത്. ഉന്നതപദവിയിലേക്ക് ഒരു പട്ടികവിഭാഗ വനിതയെ നാമനിര്‍ദേശം ചെയ്തതില്‍ സന്തോഷമെന്നും നിതീഷ് കുമാര്‍ പ്രതികരിച്ചു.

ദ്രൗപദി മുര്‍മുവിന് ജെ.ഡി.യുവിന്റെ സമ്പൂര്‍ണ പിന്തുണയുണ്ടായിരിക്കുമെന്നാണ് നിതീഷ് കുമാര്‍ ഇന്ന് വ്യക്തമാക്കിയത്. ആദിവാസി ഗോത്രവിഭാഗത്തില്‍നിന്നുള്ള ഒരു വനിത രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിക്കുന്ന അവസരത്തില്‍ തങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read

ശിവസേനയുടെ നേതൃത്വം തനിക്കെന്ന് ഷിന്ദെ; ...

17 ബാങ്കുകളിൽനിന്നായി 34615 കോടി രൂപയുടെ ...

ഒഡീഷയിലെ ബിജു ജനതാദളും ദ്രൗപദി മുര്‍മുവിന് പിന്തുണ നല്‍കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഇക്കാര്യം സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടാകാനാണ് സാധ്യത.

വെള്ളിയാഴ്ച ദ്രൗപതി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, എന്‍.ഡി.എയുടെ പ്രധാന ഘടകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണ വേളയില്‍ ദ്രൗപദിയ്‌ക്കൊപ്പം പാര്‍ലമെന്റിലെത്തുമെന്നാണ് വിവരം.

Content Highlights: jdu backs draupadi murmu's presidential candidature

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented