ജെ.പി. നഡ്ഡ| Photo-Twitter@JPNadda
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ ബി.ജെ.പിയും ജെഡിയുവും എല്‍ജെപിയും ഒറ്റക്കെട്ടായി നേരിടുമെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി.നഡ്ഡ. മുഖ്യമന്ത്രി സ്ഥാനാര്‍ഥി നിതീഷ് കുമാറായിരിക്കുമെന്ന് അറിയിച്ച നഡ്ഡ തിരഞ്ഞെടുപ്പില്‍ സഖ്യം വിജയിക്കുമെന്നും അവകാശപ്പെട്ടു.
നിതീഷ് കുമാറിന്റെ ജെഡിയുവും ചിരാഗ് പാസ്വാന് നയിക്കുന്ന എല്‍ജെപിയും തമ്മില്‍ വാക്പോര് തുടരുന്നതിനിടയിലാണ് നഡ്ഡയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്. സംസ്ഥാനം അഭിമുഖീകരിച്ച പ്രളയത്തെയും കോവിഡ് മഹാമാരിയെയും ബിഹാര്‍ നേരിട്ട രീതിയെ അഭിനന്ദിക്കാനും നഡ്ഡ മറന്നില്ല. പ്രധാനമന്ത്രി പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് നല്ല രീതിയില്‍ നടപ്പാക്കിയെന്ന് അവകാശപ്പെട്ട നഡ്ഡ ഇക്കാര്യം സംസ്ഥാന ബിജെപി ജനങ്ങള്ക്കരികിലെത്തിക്കണമെന്നും അവകാശപ്പെട്ടു.
കോവിഡ് 19 മഹാമാരിക്കെതിരെ പോരാടുന്നതിനും ആരോഗ്യസംരക്ഷണ പരിപാടികള്‍ ഊര്‍ജിതപ്പെടുത്തുന്നതിനും ജനങ്ങള്‍ക്ക്, പ്രത്യേകിച്ച പാവപ്പെട്ടവര്‍ക്കായി മോദി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും നഡ്ഡ പങ്കുവെച്ചു.
പ്രതിപക്ഷ കക്ഷികളെല്ലാം നിഷ്ക്രിയമാണെന്നും ബിഹാറിലും മറ്റിടങ്ങളിലും ജനങ്ങള്‍ പ്രതീക്ഷയോടെ നോക്കുന്നത് ബിജെപിയെയാണെന്നും നഡ്ഡ അവകാശപ്പെട്ടു. പ്രതിപക്ഷത്തിന് പ്രത്യയശാസ്ത്രമോ, കാഴ്ചപ്പാടോ ജനങ്ങളെ സേവിക്കാനുളള ആഗ്രഹമോ ഇല്ല. തരംതാണ രാഷ്ട്രീയതതില്‍ നിന്ന് അവര്‍ക്ക് ഉയരാന്‍ കഴിഞ്ഞിട്ടില്ല. നഡ്ഡ പറയുന്നു. ഒക്ടോബര്‍-നവംബറിലായിട്ടായിരിക്കും ബിഹാറിലെ തിരഞ്ഞെടുപ്പ്.
Content Highlights:JD(U),LJP, BJP will fight the coming assembly polls in the state together
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..