കോടതികള്‍ പലപ്പോഴും വിചിത്രമായാണ് പെരുമാറുന്നത്.2014 ല്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബെംഗളൂരുവിലെ പ്രത്യേക കോടതി ജയലളിതയേയും ശശികലയേയും ജയിലിലേക്കയച്ചപ്പോള്‍ ആ വിധി പരക്കെ സ്വാഗതം ചെയ്യപ്പെട്ടിരുന്നു. അഴിമതിക്കെതിരെയുള്ള ശക്തമായ സന്ദേശമായാണ് പ്രത്യേക കോടതി ജഡ്ജി മൈക്കല്‍ ഡി കൂഞ്ഞയുടെ വിധി വ്യാഖ്യാനിക്കപ്പെട്ടത്. മൈക്കല്‍ ഡികൂഞ്ഞ ഇപ്പോള്‍ കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജിയാണ്. പക്ഷേ, പ്രത്യേക കോടതി വിധി പാടെ തള്ളിക്കളഞ്ഞുകൊണ്ടാണ് 2015 ല്‍ കര്‍ണ്ണാടക ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. വിരമിക്കുന്നതിന് ഏതാനും ദിവസം മാത്രം ബാക്കിനില്‍ക്കെ ജസ്റ്റിസ് കുമാരസാമി പുറപ്പെടവിച്ച ഈ വിധിക്കെതിരെ പൊതുസമൂഹത്തില്‍ നിശിത വിമര്‍ശമുയരുകയും ചെയ്തു.
ശരിയായ സ്വത്തിന്റെ പത്ത് ശതമാനം വരെ അനധികൃത സ്വത്തുണ്ടാവുന്നതില് പ്രശ്നമില്ലെന്ന നിലപാടാണ് ഒരു സുപ്രീം കോടതി വിധി ഉദ്ധരിച്ചുകൊണ്ട് ജസ്റ്റിസ് കുമാരസാമി എടുത്തത്. ജയലളിതയ്ക്ക് 53 കോടിരൂപയുടെ അനധികൃത സ്വത്തുണ്ടെന്നാണ് മൈക്കല്‍ ഡി കൂഞ്ഞ ചൂണ്ടിക്കാട്ടിയതെങ്കില്‍ 2.82 കോടി രൂപയുടെ അനധികൃത സ്വത്തേയുള്ളുവെന്നാണ് കുമാരസാമി കണ്ടെത്തിയത്. ഇത് 1991 - 96 കാലയളവില്‍ ജയലളിതയ്ക്കുണ്ടായിരുന്ന അംഗീകൃത സ്വത്തിന്റെ 8.12 ശതമാനമേ വരുന്നുള്ളുവെന്നും അതുകൊണ്ട് തന്നെ ജയലളിത ഈ കേസില്‍ ശിക്ഷ അര്‍ഹിക്കുന്നില്ലെന്നുമാണ് ജസ്റ്റിസ് കുമാരസാമി നിരീക്ഷിച്ചത്.
വളര്‍ത്തു മകന് സുധാകരന്റെ വിവാഹം ആര്‍ഭാടമായി നടത്തിയത് പ്രത്യേക കോടതി ഗൗരവപൂര്‍വ്വം കണ്ടപ്പോള്‍ പെണ്‍വീട്ടുകാരാണ് വിവാഹചെലവുകള്‍ വഹിക്കുന്നതെന്ന് ജസ്റ്റിസ് കുമാരസാമി വാദിഭാഗത്തെ ഓര്‍മ്മിപ്പിച്ചു. വിചിത്രമായ കണ്ടെത്തലുകളാണ് ജസ്റ്റിസ് കുമാരസാമി നടത്തിയതെന്നാണ് ഈ വിധിക്കെതിരെ നല്കിയ അപ്പീലില്‍ കര്‍ണ്ണാടക ഹൈക്കോടതി വ്യക്തമാക്കിയത്. അനധികൃത സ്വത്ത് കണക്കാക്കുന്നതില്‍ ജസ്റ്റിസ് കുമാരസാമിക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നും കര്‍ണ്ണാടക സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ഈ കേസില്‍ വാദവും വിചാരണയുമൊക്കെ കഴിഞ്ഞ് 2016 ജൂണിലാണ് സുപ്രീം കോടതി വിധി പറയാന്‍ മാറ്റിവെച്ചത്. ഇതിപ്പോള്‍ ഏഴു മാസത്തോളം എന്തു കൊണ്ട് വിധി നീണ്ടു പോയി എന്നത് വലിയൊരു കടങ്കഥയാണ്. മുഖ്യ പ്രതി ജയലളിത മരിച്ചതോടെ കേസിലെ ഗൂഢാലോചനക്കുറ്റത്തിന് ഇനി പ്രസക്തിയില്ലെന്ന് നിരീക്ഷിക്കുന്നവരുണ്ട്. ജയലളിത മരിച്ചതുകൊണ്ട് കേസ് പുനഃപരിശോധിക്കണമെന്ന തീരുമാനമാണ് സുപ്രീംകോടതി എടുക്കുന്നതെങ്കില്‍ കേ്സ് വീണ്ടും കീഴ്ക്കോടതിയിലെത്തും. അതോടെ വാദവും വിചാരണയുമായി കേസ് നീണ്ടുപോവുകയും ചെയ്യും. കര്‍ണ്ണാടക ഹൈക്കോടതി വിധി തള്ളിക്കളയുകയും പ്രത്യേക കോടതി വിധി ശരിവെക്കുകയുമാണ് സുപ്രീം കോടതി ചെയ്യുന്നതെങ്കില്‍ മാത്രമേ ശശികലയ്ക്ക് പേടിക്കേണ്ടതായുള്ളൂ. വിധി എതിരാവില്ലെന്ന പ്രതീക്ഷയിലാണ് ശശികല മുഖ്യമന്ത്രിയാവാനെിരുങ്ങുന്നത്.
കേസ് പരിശോധിക്കുന്ന സുപ്രീം കോടതി ബഞ്ചിലെ രണ്ട് ജഡ്ജിമാര്‍ രണ്ട് തീരുമാനങ്ങളിലേക്കാണെത്തിയിരിക്കുന്നതെന്നും സ്പ്ലിറ്റ് വെര്ഡിക്റ്റായിരിക്കും വരികയെന്നും എഐഎഡിഎംകെയുടെ പിന്നാമ്പുറങ്ങളില്‍ വര്‍ത്തമാനമുണ്ട്. ഇതും ശശികലയ്ക്ക് ആശ്വാസം പകരുന്നതാണ്. എന്തായാലും മുഖ്യമന്ത്രിയാവാനുള്ള തീരുമാനത്തില്‍ നിന്നും ശശികല പിന്നാക്കം പോവാനിടയില്ല. ഒരു ദിവസമെങ്കില്‍ ഒരു ദിവസം മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ തന്നെയാണ് ശശികലയുടെ തീരുമാനമെന്നാണ് സൂചന.
അനധികൃത സ്വത്ത് കേസ്
1991 നും 96 നുമിടയില്‍ ജയലളിത ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചുവെന്ന കേസില്‍ 2014 സപ്തംബര്‍ 27 നാണ് ബെംഗളൂര് പ്രത്യേക കോടതി ജഡ്ജി മൈക്കല്‍ ഡി കൂഞ്ഞ ജയളിതയെ നാലു വര്‍ഷം തടവിനും 100 കോടി രൂപ പിഴശിക്ഷയ്ക്കും വിധിച്ചത്. ഇതിനെതിരെയുള്ള ജയലളിതയുടെ അപ്പീലിന്മേലാണ് കര്‍ണ്ണാടക ഹൈക്കോടതി ജയലളിതയെയും കൂട്ടരെയും വെറുതെ വിട്ടത്. ഈ വിധിക്കെതിരെയാണ് കര്‍ണ്ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ജയലളിത, ഉറ്റ തോഴി ശശികല, ശശികലയുടെ ബന്ധുക്കളായ ഇളവരശി, സുധാകരന് എന്നിവരാണ് ഈ കേസിലെ പ്രതികള്‍. 1997 ല്‍ ഡി എം കെ അധികാരത്തിലിരിക്കെയാണ് ഈ കേസിന്റെ പിറവി. 1991 ല്‍ ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായപ്പോള്‍ ശമ്പളമായി ഒരു രൂപയേ കൈപറ്റുകയുള്ളുവെന്ന് ജയലളിത പ്രഖ്യാപിച്ചിരുന്നു. ഈ കാലയളവില്‍ ജയലളിത സമ്പാദിച്ച സ്വത്തുക്കള്‍ അനധികൃതമാണൊണ് 96 ല്‍ അധികാരമേറ്റ ഡി എം കെ സര്‍ക്കാര്‍ എടുത്ത കേസില്‍ ആരോപിക്കുന്നത്. തമിഴ്നാട്ടില്‍ പലയിടത്തുമായുള്ള ഭൂമി, ഹൈദരാബാദിലും ചെൈക്കടുത്തുമുള്ള ഫാംഹൗസുകള്‍, നീലഗിരിയിലെ തേയില ത്തോട്ടം എന്നിവയ്ക്കു പുറമെ 28 കിലോ സ്വര്‍ണ്ണം, 800 കിലൊ വെള്ളി, 10,500 സാരികള്‍, 750 ജോഡി പാദരക്ഷകള്‍, 91 വാച്ചുകള്‍ എിവ ജയലളിത ഇക്കാലയളവില്‍ സമ്പാദിച്ചുവെന്നാണ് കേസ്.
ഇതില്‍ സ്വര്‍ണ്ണവും വെള്ളിയും സാരികളും ചെരിപ്പുകളും 1997 ല്‍ നടത്തിയ റെയ്ഡില്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. ഈ സ്വത്തുക്കള്‍ ബാംഗ്ളൂരിലെ പ്രത്യേക കോടതി ജഡ്ജി ചെന്നൈയില്‍ നേരിട്ടെത്തി പരിശോധിച്ചു. സ്വര്‍ണ്ണവും വെള്ളിയും സാരികളും ചെരിപ്പുകളും തന്റെ സിനിമാ ജീവിത കാലത്തു നിന്നുള്ള സമ്പാദ്യമാണൊണ് ജയലളിത വാദിച്ചത്. എന്നാല്‍ വമ്പിച്ച ഭൂസ്വത്ത്, സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ എിവയുടെ കാര്യത്തില്‍ പ്രതികള്‍ക്കുമെതിരെ വ്യക്തമായ തെളിവുകളുണ്ടൊണ് പ്രോസിക്യൂഷന് വാദിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..