ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി നടി ജയാ ബച്ചന്‍ രാജ്യസഭയിലേക്ക് മത്സരിക്കും. ഈ മാസമാണ് ഉത്തര്‍പ്രദേശ് നിയമസഭയില്‍ നിന്ന് തിരഞ്ഞെടുപ്പ് നടക്കുക.

യുപിയിലടക്കം വിവിധയിടങ്ങളിലായി 58 രാജ്യസഭാ സീറ്റുകളിലേക്ക് ഈ മാസം 26-ന് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. 

ജയാബച്ചന്‍ മുമ്പ് രണ്ടു തവണ സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭാ അംഗമായിട്ടുണ്ട്. 2004ലും 2012ലുമായിരുന്നു ഇത്. രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ഥിയായി ദളിത് നേതാവ് ഭിം റാവു അംബേദ്ക്കറെ മായാവതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.