ന്യൂഡല്‍ഹി: പ്രശസ്ത സിനിമാ താരവും സമാജ് വാദി പാര്‍ട്ടി നേതാവുമായ ജയാ ബച്ചനെ പശ്ചിമ ബംഗാളില്‍ നിന്ന് രാജ്യസഭയിലെത്തി തൃണമൂല്‍ കോണ്‍ഗ്രസില്‍ ആലോചന. ജയ ബച്ചന്റെ രാജ്യസഭയിലെ മൂന്നാം ടേം ഏപ്രില്‍ മൂന്നിന് അവസാനിക്കും.

രാജ്യസഭാ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനമായിട്ടില്ല. മമത ബാനര്‍ജിയുടെ അധ്യക്ഷതയില്‍ നടക്കുന്ന പാര്‍ട്ടി യോഗത്തിന് ശേഷം മാര്‍ച്ച് 18-ന് അന്തിമ തീരുമാനം സ്വീകരിക്കുമെന്നും പാര്‍ട്ടി വക്താവ് അറിയിച്ചു.

ഏപ്രില്‍ മാസം 58 രാജ്യസഭാ എംപിമാരുടെ കാലാവധിയാണ് അവസാനിക്കുന്നത്. ഇതില്‍ പത്ത് സീറ്റും ഒഴിവ് വരുന്നത് ഉത്തര്‍പ്രദേശില്‍ നിന്നാണ്. ഇതില്‍ ഭൂരുഭാഗവും ബിജെപിക്ക് ലഭിക്കാനാണ് സാധ്യത. 

ഒരു അംഗത്തെ രാജ്യസഭയില്‍ എത്തിക്കാനുള്ള അംഗബലം മാത്രമാണ് സമാജ് വാദി പാര്‍ട്ടിക്കുള്ളൂ. ഈ സാഹചര്യത്തിലാണ് തൃണമൂലിന്റെ പിന്തുണക്ക് നീക്കം നടക്കുന്നത്.